നിയമസഭയിലെ ബ്രൂവറി പ്രസംഗം: 'മുഖ്യമന്ത്രി നേരിട്ട് നടത്തിയ അഴിമതിയെന്നതിന്‍റെ തെളിവ്'; രമേശ് ചെന്നിത്തല
'ബ്രൂവറി വിഷയത്തിലെ സർക്കാർ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്'

തിരുവനന്തപുരം: പാലക്കാട് ബ്രൂവറി വിഷയം മുഖ്യമന്ത്രി നേരിട്ട് നടത്തിയ അഴിമതിയുടെ തെളിവാണ് എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറി വിഷയത്തിലെ സർക്കാർ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'കൊക്കൊകോള കമ്പനിയെ കെട്ടുകെട്ടിക്കാൻ സമരം ചെയ്തവരാണ് ഇപ്പോൾ പ്ലാന്‍റ് കൊണ്ടുവരുന്നത്. പ്ലാന്റ് വന്നാല്‍ ജലക്ഷാമം രൂക്ഷമാകും. മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതി ആണിത്. ഓയാസിസ് ഗ്രൂപ്പ് ഡയറക്ടർ ഡൽഹി മദ്യനയ കേസിൽ പ്രതിയാണ്. വിഷയത്തിൽ സിപിഐ അഭിപ്രായം പറയാതെ ഒളിച്ചുകളിക്കുന്നുവെന്നും' ചെന്നിത്തല പറഞ്ഞു.
Next Story
Adjust Story Font
16

