തിരുവനന്തപുരത്ത് വ്യാപാരി ജീവനൊടുക്കിയ സംഭവം; കോൺഗ്രസ് കൗൺസിലർക്കെതിരെ ആരോപണവുമായി സഹോദരൻ
പരാതി നൽകിയതായി സഹോദരൻ രതീഷ് വ്യക്തമാക്കി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വ്യാപാരി കെ. ദിലീപ് ജീവനൊടുക്കിയ സംഭവത്തിൽ കോൺഗ്രസ് കൗൺസിലർക്കെതിരെ ആരോപണം. ഗ്രാമം പ്രവീണിനെതിരെ ആരോപണവുമായി ദിലീപിന്റെ സഹോദരൻ. മാനസിക പീഡനം മൂലമാണ് ദിലീപ് ജീവനൊടുക്കിയതെന്നും സഹോദരൻ രതീഷ്.
ഇന്നലെയാണ് ദിലീപിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കൗൺസിലർ അനാവശ്യമായി കുടുംബ ബന്ധത്തിൽ ഇടപെട്ടുവെന്നാണ് ആരോപണം. ഇതിൽ മനം നൊന്താണ് മരണം. ഇത് സംബന്ധിച്ച് പരാതി നൽകിയതായും രതീഷ് വ്യക്തമാക്കി.
Next Story
Adjust Story Font
16

