മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു
പാലക്കാട് പൂളക്കാട് സ്വദേശികളായ മുഹമ്മദ് നിഹാൽ, ആദിൽ എന്നിവരാണ് മരിച്ചത്

പാലക്കാട്: മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു.പാലക്കാട് പൂളക്കാട് സ്വദേശി നസീഫിന്റെ മക്കളായ മുഹമ്മദ് നിഹാൽ , ആദിൽ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് ഇരുവരും കുളിക്കാൻ ഇറങ്ങിയത്. പുലർച്ചെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകിട്ടാണ് കുട്ടികള്‍ വീട്ടില്‍ നിന്നിറങ്ങിയത്. വീട്ടുകാര്‍ അറിയാതെയാണ് ഇരുവരും മലമ്പുഴയിലേക്ക് പോകുന്നത്. തിരികെ വീട്ടിലെത്താതായപ്പോള്‍ മൊബൈല്‍ ഫോണിലേക്ക് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഫോണ്‍ ലൊക്കേഷന്‍ നോക്കിയപ്പോഴാണ് മലമ്പുഴ ഡാം പരിസരത്താണെന്ന് മനസിലായത്.തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും തിരിച്ചല്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
Next Story
Adjust Story Font
16

