Quantcast

ബഫര്‍ സോണ്‍; ആശങ്കയില്‍ ഇടുക്കിയിലെ മലയോര മേഖല

നാല് ദേശീയോദ്യാനങ്ങളും പെരിയാർ ഉൾപ്പെടെ നാല് വന്യജീവി സങ്കേതങ്ങളും ഇടുക്കിയിലാണ്

MediaOne Logo

Web Desk

  • Published:

    9 Jun 2022 1:09 AM GMT

ബഫര്‍ സോണ്‍; ആശങ്കയില്‍ ഇടുക്കിയിലെ മലയോര മേഖല
X

ഇടുക്കി: ബഫർ സോൺ വിഷയം വീണ്ടും ചർച്ചയാകുമ്പോൾ ആശങ്കയിലാണ് ഇടുക്കിയിലെ മലയോര മേഖല. നാല് ദേശീയോദ്യാനങ്ങളും പെരിയാർ ഉൾപ്പെടെ നാല് വന്യജീവി സങ്കേതങ്ങളും ഇടുക്കിയിലാണ്. സുപ്രീംകോടതി വിധി വിനോദ സഞ്ചാര മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

സുപ്രീംകോടതി വിധി ഏറ്റവുമധികം ബാധിക്കുന്നത് പെരിയാർ കടുവാ സങ്കേതപരിധിയിലുള്ള കുമളിയെയാണ്.വിനോദ സഞ്ചാര മേഖലയെ ആശ്രയിക്കുന്ന കുമളി,തേക്കടി മേഖലയിലുള്ളവർക്ക് വിധി ഇരട്ടി പ്രഹരമാകും. കടുവ സങ്കേതത്തിന്‍റെ ഈസ്റ്റ്, വെസ്റ്റ് ഡിവിഷനുകളിലായി 925 ചതുരശ്ര കിലോമീറ്ററാണ് വനഭൂമിയുള്ളത്. പുതിയ കോടതി ഉത്തരവ് പ്രകാരം കുമളി ടൗൺ പൂർണമായും ബഫർ സോണിൽ ഉൾപ്പെടുന്ന സാഹചര്യമാണുള്ളത്.

കുമളിക്ക് പുറമെ വണ്ടിപ്പെരിയാർ, പീരുമേട് ഉൾപ്പെടെ പല പഞ്ചായത്തുകളും സുപ്രീംകോടതി വിധിയോടെ ആശങ്കയിലാണ്.കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് നിന്ന് വിധിയെ മറികടക്കാനുള്ള കൂട്ടായ ശ്രമങ്ങളുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

TAGS :

Next Story