Quantcast

സംസ്ഥാനത്ത് ബഫർസോൺ ഫീൽഡ് സർവെ തുടങ്ങി

ആദ്യസര്‍വെ പെരിയാർ കടുവ സങ്കേത്തിന്റെ അതിർത്തിയില്‍

MediaOne Logo

Web Desk

  • Published:

    23 Dec 2022 7:35 AM GMT

സംസ്ഥാനത്ത് ബഫർസോൺ ഫീൽഡ് സർവെ തുടങ്ങി
X

തിരുവനന്തപുരം: സംസ്ഥാനത്ത് ബഫർ സോൺ ഫീൽഡ് സര്‍വെ തുടങ്ങി. ഇടുക്കി കുമളി പഞ്ചായത്തിലാണ് നേരിട്ടുള്ള സര്‍വെ തുടങ്ങിയത്. ബഫർ സോണിൽ നിന്ന് ഒഴിവാക്കേണ്ടതും കൂട്ടിച്ചേർക്കേണ്ടതുമായ സ്ഥലങ്ങളും കെട്ടിടങ്ങളും കണ്ടെത്തുന്നതിനാണ് ഫീൽഡ് സര്‍വെ നടത്തുന്നത്. പെരിയാർ കടുവ സങ്കേത്തിന്റെ അതിർത്തിയിലാണ് സര്‍വെ തുടങ്ങിയത്

അതേസമയം, ബഫർ സോൺ പ്രശ്‌നത്തിൽ ഭൂപടം കൂടി പ്രസിദ്ധീകരിച്ചതോടെ സർക്കാരിന് മുന്നിൽ പരാതി പ്രളയമാണ്. പരിസ്ഥിതി ലോല മേഖലയിലെ ജനവാസ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട 13,000ഓളം പരാതികളാണ് സർക്കാറിന് ഇതുവരെ ലഭിച്ചത്. പരാതികൾ സ്വീകരിക്കുന്നതിൽ യാതൊരു ആശയകുഴപ്പവുമില്ലെന്ന് റവന്യുമന്ത്രി കെ.രാജൻ പറഞ്ഞു.

ഉപഗ്രഹ സര്‍വെ റിപ്പോർട്ടിൻ മേൽ തന്നെ നിരവധി പരാതികൾ ലഭിച്ചു. ഭൂപടം കൂടി പ്രസിദ്ധീകരിച്ചതോടെ പരാതികളുടെ ഒഴുക്ക് കൂടി. സ്വന്തം വീടും കെട്ടിടവും ബഫർ സോണിൽ ഉൾപ്പെട്ടതിന്റെ ഫോട്ടോ സഹിതമാണ് ചിലരുടെ പരാതി. മറ്റു ചിലരാകട്ടെ സംശയവുമായാണ് പരാതി നൽകിയിരിക്കുന്നത്. തങ്ങളുടെ വീടുകൾ ബഫർ സോണിലാണോ അല്ലയോ എന്നതാണ് ഇവരുടെ ചോദ്യം.

ഇ മെയിൽ മുഖേനെ ലഭിച്ച പരാതികളെല്ലാം വനം,വകുപ്പ് തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറി. ഭൂപടത്തിലെ സര്‍വെ നമ്പരുകൾ ഒരാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കും. ഇതോടെ പരാതികളുടെ എണ്ണം ഇരട്ടിയാകും. പുതിയ പരാതികൾ ഇതിന് ശേഷം സ്വീകരിച്ചാൽ മതിയെന്ന ചീഫ് സെക്രട്ടറിയുടെ സർക്കുലർ ആശയകുഴപ്പത്തിനും വഴിവെച്ചു. എന്നാൽ ആശയകുഴപ്പത്തിന് അടിസ്ഥാനമില്ലെന്നാണ് സർക്കാർ വാദം. ജനുവരി ഏഴാണ് പരാതികൾ അറിയിക്കാനുള്ള അവസാന തീയതി. തദ്ദേശ സ്ഥാപനങ്ങളിൽ പലയിടത്തും ഹെൽപ് ഡെസ്‌കുകൾ പ്രവർത്തനം ആരംഭിച്ചു.


TAGS :

Next Story