Quantcast

ബഫർ സോൺ: സർക്കാരിന് മുന്നിൽ പരാതി പ്രളയം; ഇതുവരെ കിട്ടിയത് 12,000 ലേറെ പരാതികൾ

ഉപഗ്രഹസർവെ റിപ്പോർട്ടിന്മേലും ഇന്നലെ പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലുമാണ് പരാതികൾ ലഭിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-12-23 02:59:25.0

Published:

23 Dec 2022 2:10 AM GMT

ബഫർ സോൺ: സർക്കാരിന് മുന്നിൽ പരാതി പ്രളയം; ഇതുവരെ കിട്ടിയത്  12,000 ലേറെ പരാതികൾ
X

തിരുവനന്തപുരം: ബഫർ സോൺ പ്രശ്‌നത്തിൽ സർക്കാരിന് മുന്നിൽ പരാതി പ്രളയം. ഇതുവരെ 12,000 ലേറെ പരാതികളാണ് ലഭിച്ചത്. ഉപഗ്രഹസർവെ റിപ്പോർട്ടിന്മേലും ഇന്നലെ പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലുമാണ് പരാതികൾ ലഭിച്ചത്. സ്വന്തം വീടുകളും കെട്ടിടങ്ങളും ബഫർ പരിധിയിൽ പെട്ടതിന്റെ ഫോട്ടോകൾ സഹിതമാണ് പരാതി. എന്നാൽ ചിലരുടെ സംശയം തങ്ങളുടെ വീടുകൾ ബഫർ സോണിൽ പെട്ടിട്ടുണ്ടോ എന്നതാണ്.

എന്നാല്‍ പരാതികൾ അതിവേഗം തീർപ്പാക്കൽ സർക്കാരിന് മുന്നിലെ വെല്ലുവിളിയാകും. ജനുവരി 11 ന് സുപ്രിംകോടതി കേസ് പരിഗണിക്കുന്നത്. അതിന് മുൻപ് ഫീൽഡ് സർവേ നടത്തി റിപ്പോർട്ടുകൾ പുതുക്കി നൽകണം.

അതേസമയം, സർക്കാർ പുതുതായി പ്രസിദ്ധീകരിച്ച ബഫർ സോൺ ഭൂപടത്തിനെതിരെ കോഴിക്കോട് ജില്ലയിലും പ്രതിഷേധം ശക്തമാകുന്നു. സാധാരണക്കാർക്ക് മനസിലാകാത്ത രീതിയിലാണ് ഭൂപടമെന്ന് കർഷകർ ആരോപിച്ചു. താമരശ്ശേരിയിൽ ഇന്ന് മുസ്‍ലിം ലീഗ് ജനാരോഷ പ്രഖ്യാപന സമരം നടത്തും.

പുതുതായി സർക്കാർ പുറത്ത് വിട്ട ഭൂപടത്തിൽ വ്യക്തത ഇല്ലെന്നണ് കർഷകർ പരാതി .. ഈ ഭൂപടത്തിൽ സ്വന്തം ഭൂമി ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലും കണ്ടെത്താൻ കഴിയുന്നില്ലെന്നും കർഷകർ പറയുന്നു. ബഫർ സോൺ വിഷയത്തിൽ കോഴിക്കോട്ട് ജില്ലയിൽ മുസ്‍ലിം ലീഗും സമര രംഗത്തേക്കിറങ്ങുകയാണ്. താമരശ്ശേയിൽ ഇന്ന് നടക്കുന്ന ജനാരോഷ പ്രഖ്യാപന സമരം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ഉദ്ഘാടനം ചെയ്യും.

TAGS :

Next Story