Quantcast

കണ്ണൂർ കുറ്റിക്കോലിൽ ബസ് മറിഞ്ഞു; ഒരാൾ മരിച്ചു

വലിയ വേഗതയിൽ പോയതിനെ തുടർന്ന് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നും രണ്ട് തവണ മലക്കം മറിഞ്ഞുവെന്നും ദൃക്‌സാക്ഷികൾ

MediaOne Logo

Web Desk

  • Updated:

    2022-06-29 11:18:55.0

Published:

29 Jun 2022 10:59 AM GMT

കണ്ണൂർ കുറ്റിക്കോലിൽ ബസ് മറിഞ്ഞു; ഒരാൾ മരിച്ചു
X

കണ്ണൂർ കുറ്റിക്കോലിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. ദേശീയ പാതയിൽ കുറ്റിക്കോലിൽ നടന്ന അപകടത്തിൽ യാത്രികയാണ് മരിച്ചത്. പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. നിരവധി പേർക്ക് പരിക്കുണ്ട്.

വലിയ വേഗതയിൽ പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ബസ് രണ്ട് തവണ മലക്കം മറിഞ്ഞുവെന്നും അവർ പറഞ്ഞു. പിന്നീട് ഫയർഫോഴ്‌സെത്തി നേരെയാക്കുകയായിരുന്നു. യാത്രക്കാരെ ബസ്സിൽ നിന്ന് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.



TAGS :

Next Story