Quantcast

പത്തനംതിട്ടയിൽ ടാങ്കർ ലോറി ബസിന് മുകളിലേക്ക് മറിഞ്ഞു വീണ് അപകടം

കോൺഗ്രീറ്റ് മിക്സ്ചർ ലോറി പത്തനംതിട്ടയിൽ നിന്ന് അടൂരിലേക്ക് പോകുകയായിരുന്ന ബസിന് മുകളിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2023-01-27 07:01:52.0

Published:

27 Jan 2023 5:42 AM GMT

Bus, lorry, collide,  Pathanamthitta. accident,
X

പത്തനംതിട്ട: കൈപ്പത്തൂരിൽ ടാങ്കർ ലോറി ബസിന് മുകളിലേക്ക് മറിഞ്ഞു വീണ് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. കോൺഗ്രീറ്റ് മിക്സ്ചർ ലോറി പത്തനംതിട്ടയിൽ നിന്ന് അടൂരിലേക്ക് പോകുകയായിരുന്ന ബസിന് മുകളിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

മുപ്പതിലേറെ യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. 4 പേരുടെ പരിക്ക് ഗുരുതരമാണ്.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

റോഡിലേക്ക് മറിഞ്ഞു കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുന്ന നടപടികള്‍ തുടരുകയാണ്.

TAGS :

Next Story