Quantcast

വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യത്തിലുറച്ച് ബസ് ഉടമകൾ

വിദ്യാർഥികളുടെ നിരക്ക് കൂട്ടാതെയുള്ള ചാർജ് വർധനവ് അംഗീകരിക്കില്ല

MediaOne Logo

Web Desk

  • Updated:

    2021-11-21 05:23:37.0

Published:

21 Nov 2021 5:00 AM GMT

വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യത്തിലുറച്ച് ബസ് ഉടമകൾ
X

വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യത്തിലുറച്ച് ബസ് ഉടമകൾ. വിദ്യാർഥികളുടെ നിരക്ക് കൂട്ടാതെയുള്ള ചാർജ് വർധനവ് അംഗീകരിക്കില്ല. ചാർജ് വർധന ഉടൻ നടപ്പിലാക്കണമെന്നും ബസ് ഉടമകളുടെ സംയുക്ത സമിതി കൺവീനർ ടി ഗോപിനാഥ് പറഞ്ഞു. നവംബർ ഒന്നിന് ബസ്സ് ഉടമകള്‍ പ്രഖ്യാപിച്ച സമരം മന്ത്രിയുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് പിന്‍വലിച്ചിരുന്നു

ഇന്നലെ ഗതാഗതമന്ത്രിയുമായി വീണ്ടും ബസ്സുടമകള്‍ ചര്‍ച്ച നടത്തി. ബസ്സ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ മിനിമം ചാര്‍ജ് 12 രൂപയാക്കണം എന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ല. വിദ്യാർഥികളുടെ യാത്രാനിരക്ക് ആറ് രൂപയാക്കണമെന്ന ബസ്സുടമകളുടെ ആവശ്യം മന്ത്രി ഇത് വരെ അംഗീകരിച്ചിട്ടില്ല. ചാർജ് വർധനയുണ്ടാല്‍ വലിയ സമരങ്ങളുമായി രംഗത്തുവരുമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ അറിയിച്ചു. വിദ്യാർഥികളുടെ ചാർജ് വർദ്ധനയുടെ കാര്യത്തില്‍ വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തുമെന്ന് മന്ത്രി ആൻ്റണി രാജു പറഞ്ഞു.

Bus owners are demanding an increase in student fares. No increase in charges without raising student rates will be accepted.

TAGS :

Next Story