'പൊതുവിപണിയെക്കാൾ മൂന്ന് ഇരട്ടി പണം നൽകി'; കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ വൻ ക്രമക്കേടെന്ന് സിഎജി
കിറ്റ് വാങ്ങിയതിൽ 10.23 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായെന്നാണ് സിഎജി റിപ്പോർട്ട് പറയുന്നത്.

തിരുവനന്തപുരം: കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ വൻ ക്രമക്കേട് നടന്നുവെന്ന് സിഎജി കണ്ടെത്തൽ. കിറ്റ് വാങ്ങിയതിൽ 10.23 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായെന്നാണ് സിഎജി റിപ്പോർട്ട് പറയുന്നത്. പൊതുവിപണിയെക്കാൾ മൂന്ന് ഇരട്ടി പണം നൽകിയാണ് കിറ്റ് വാങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നത്.
2020 മാർച്ച് 28ന് 550 രൂപക്ക് പിപിഇ കിറ്റ് വാങ്ങി. മാർച്ച് 30ന് 1550 രൂപക്ക് മറ്റൊരു കമ്പനിയിൽനിന്ന് പിപിഇ കിറ്റ് വാങ്ങി. രണ്ട് ദിവസത്തിനുള്ള പിപിഇ കിറ്റിന്റെ വില 1000 രൂപയാണ് വർധിച്ചത്. കുറഞ്ഞ വിലക്ക് പിപിഇ കിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് സാൻ ഫാർമ എന്ന കമ്പനിക്ക് മുൻകൂറായി പണം നൽകിയെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.
Next Story
Adjust Story Font
16

