Quantcast

കാലിക്കറ്റ് പ്രസ് ക്ലബ്ബ് ജേണലിസം പിജി ഡിപ്ലോമ: ഒന്നും രണ്ടും റാങ്ക് നേടി മുഹമ്മദ് മിഖ്ദാദും ലാൽ കുമാറും

എസ്.ആർ ആതിര കൃഷ്ണയ്ക്കാണ് മൂന്നാം റാങ്ക്.

MediaOne Logo

Web Desk

  • Published:

    22 Oct 2025 4:30 PM IST

Calicut Press Club Journalism PG Diploma Result Published
X

Photo| MediaOne

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യണിക്കേഷൻ ആൻഡ് ജേണലിസം (ഐസിജെ) 2024-25 ബാച്ചിന്റെ പിജി ഡിപ്ലോമ ഫലം പ്രസിദ്ധീകരിച്ചു. 1200ൽ 982 മാർക്ക് നേടിയ മുഹമ്മദ് മിഖ്ദാദിനാണ് ഒന്നാം റാങ്ക്. 964 മാർക്കോടെ ലാൽ കുമാർ രണ്ടാം റാങ്ക് നേടി. ഇരുവരും മീഡിയവണിൽ ട്രെയ്‌നി ജേണലിസ്റ്റുകളാണ്. 869 മാർക്ക് നേടിയ എസ്.ആർ ആതിര കൃഷ്ണയ്ക്കാണ് മൂന്നാം റാങ്ക്.

മലപ്പുറം കരുവാരക്കുണ്ട് മാമ്പുഴ സ്വദേശിയായ മുഹമ്മദ് മിഖ്ദാദ് പറവെട്ടി മുഹമ്മദ് ബാഖവിയുടെയും നസീമയുടേയും മകനാണ്. കാസർകോട്ട് ജില്ലയിലെ കുണ്ടംകുഴി സ്വദേശിയായ ലാൽകുമാർ ടി. കൊട്ടന്റേയും ലീലാവതിയുടേയും മകനാണ്. സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

മൂന്നാം റാങ്ക് ലഭിച്ച ആതിര കൃഷ്ണ തിരുവനന്തപുരം മുതുവിള കട്ടക്കലിൽ വീട്ടിൽ പി.ഡി രാധാകൃഷ്ണന്റേയും ഡി.ആർ ഷെർലിയുടേയും മകളാണ്. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദധാരിയാണ്.


TAGS :

Next Story