Quantcast

അനുമതി ലഭിച്ചിട്ടും സീറ്റ് വർധനക്ക് അപേക്ഷിക്കാതെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കോളജുകൾ

നാമമാത്ര കോളജുകൾമാത്രമാണ് സീറ്റ് വർധന ആവശ്യപ്പെട്ടത്. സ്ഥലപരിമിതിയും അധ്യാപകരുടെ കുറവുമാണ് തടസമായി പറയുന്നത്.

MediaOne Logo

Web Desk

  • Published:

    24 Oct 2022 1:51 AM GMT

അനുമതി ലഭിച്ചിട്ടും സീറ്റ് വർധനക്ക് അപേക്ഷിക്കാതെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കോളജുകൾ
X

കോഴിക്കോട്: അനുമതി ലഭിച്ചിട്ടും സീറ്റ് വർധനക്ക് അപേക്ഷിക്കാതെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കോളേജുകൾ. നാമമാത്ര കോളജുകൾമാത്രമാണ് സീറ്റ് വർധന ആവശ്യപ്പെട്ടത്. സ്ഥലപരിമിതിയും അധ്യാപകരുടെ കുറവുമാണ് തടസമായി പറയുന്നത്. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാതെ സീറ്റ് വർധന അപ്രായോഗികമെന്ന് കാണിച്ച് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ.റഷീദ് അഹമ്മദ് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു.

മലബാർ ജില്ലകളിൽ 90 ശതമാനം മാർക്ക് പ്ലസ്ടുവിന് നേടിയിട്ടും ഡിഗ്രി പ്രവേശനം നേടാൻ കഴിയാതെ നിരവധി പേർ പുറത്തു നിൽക്കുകയാണ് . ഈ സാഹചര്യത്തിലാണ് സർക്കാർ എയ്ഡഡ് കോളജുകളിൽ സീറ്റ് വർധനക്ക് ഉന്നതവിദ്യാഭ്യാസവുപ്പും സർവകലാശാലയും അനുമതി നൽകിയത്. സ്വാശ്രയ എയ്ഡഡ് കോളകളിൽ പലരും സീറ്റ് വർധനക്ക് അപേക്ഷ നൽകിയെങ്കിലും സർക്കാർ കോളജുകളിൽ ഭൂരിഭാഗവും സീറ്റ് വർധിപ്പിക്കാൻ തയാറല്ല. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. ഇത് മൂലം 4740 പേർക്ക് ഡിഗ്രി പഠനത്തിനുള്ള സാധ്യതാണ് നഷ്ടപ്പെടുന്നത്. അധ്യാപകരും മറ്റു അടിസ്ഥാന സൗകര്യങ്ങളും അനുവദിക്കാതെ സീറ്റ് വർധിപ്പിക്കാൻ തീരുമാനിച്ച സർക്കാർ നടപടിക്കെതിരെയാണ് ഇപ്പോൾ വിമർശമുയരുന്നത്. കാലിക്കറ്റ് സിൻഡിക്കേറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഉന്നതവിദ്യാഭ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്

മലബാർ ജില്ലകളിൽ കൂടുതൽ കോളജ് അനുവദിക്കണമെന്ന് ശ്യാം ബി മേനോൻ കമ്മീഷൻ റിപ്പോർട്ട് നൽകിയെങ്കിലും സർക്കാർ ഇതുവരെ നടപടി സ്വീകരിക്കാത്തതയും മലബാറിലെ വിദ്യാർഥികൾക്ക് തിരിച്ചടിയാണ്.

TAGS :

Next Story