Quantcast

പെരുന്നാൾ ദിനത്തിൽ പരീക്ഷ നടത്തുന്നില്ലെന്ന കാലിക്കറ്റ് സർവകലാശാല വാദം തെറ്റ്

ഏപ്രിൽ 11ന് നടക്കുന്ന ഒന്നാം സെമസ്റ്റർ ബി വോക്ക് ലോജിസ്റ്റിക്സ് മാനേജ്മന്റ് പരീക്ഷ മാറ്റിയില്ല

MediaOne Logo

Web Desk

  • Published:

    4 April 2024 8:26 PM IST

examination,calicut university,eid ul fitr,കാലിക്കറ്റ് സര്‍വകലാശാല,പരീക്ഷ,പെരുന്നാള്‍ ദിനത്തിലെ പരീക്ഷ
X

Photo|Special Arrangement

കോഴിക്കോട്: പെരുന്നാൾ ദിനത്തിൽ പരീക്ഷ നടത്തുന്നില്ലെന്ന കാലിക്കറ്റ് സർവകലാശാല വാദം തെറ്റ് . ഏപ്രിൽ 11ന് നടക്കുന്ന ഒന്നാം സെമസ്റ്റർ ബി വോക്ക് ലോജിസ്റ്റിക്സ് മാനേജ്മന്റ് പരീക്ഷ മാറ്റിയില്ല. ഏപ്രിൽ 10,11 ദിവസങ്ങളിൽ പരീക്ഷകൾ നിശ്ചയിച്ചിട്ടില്ലെന്നാണ് പരീക്ഷാ കൺട്രോളറുടെ വിശദീകരണം.

സർക്കാർ കലണ്ടർ പ്രകാരം ഏപ്രിൽ 10 നാണ് പെരുന്നാളെന്നും 10,11 ദിവസങ്ങളിൽ പരീക്ഷകൾ നിശ്ചയിച്ചിട്ടില്ലെന്നും പരീക്ഷ കൺട്രോളർ അറിയിച്ചു. നിലവിൽ വിദ്യാർഥി സൗഹൃദമായാണ് പരീക്ഷ തീയതികൾ നിശ്ചയിച്ചതെന്നും കൺട്രോളർ പറഞ്ഞു.

പെരുന്നാൾദിനത്തോട് അനുബന്ധിച്ചുള്ള ദിവസങ്ങളിൽ പരീക്ഷ തീരുമാനിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അധ്യാപകർ തന്നെ രംഗത്തെത്തിയിരുന്നു. അശാസ്ത്രീയമായി ടൈം ടേബിൾ തയ്യാറാക്കിയതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് വിമർശനം. പരീക്ഷാ തീയതി പുനഃക്രമീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.



TAGS :

Next Story