Quantcast

കള്ളിൽ കഞ്ചാവിന്‍റെ സാന്നിധ്യം: ഇടുക്കിയില്‍ 25 ഷാപ്പുകൾക്കെതിരെ കേസ്

ലൈസൻസിമാർക്കും മാനേജർമാർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി

MediaOne Logo

Web Desk

  • Updated:

    2021-08-12 11:54:07.0

Published:

12 Aug 2021 10:21 AM GMT

കള്ളിൽ കഞ്ചാവിന്‍റെ സാന്നിധ്യം: ഇടുക്കിയില്‍  25 ഷാപ്പുകൾക്കെതിരെ കേസ്
X

കള്ളിന് വീര്യം കൂട്ടുന്നതിനായി കഞ്ചാവ് ചേർത്ത് വില്‍പ്പന നടത്തിയ ഇടുക്കിയിലെ 25 കള്ള് ഷാപ്പുകൾക്കെതിരെ എക്സൈസ് കേസ് എടുത്തു. ലൈസൻസിമാർക്കും മാനേജർമാർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഷാപ്പുകളുടെ ലൈസൻസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി കമ്മീഷണർ, എക്സൈസ് കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു.

സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കഴിഞ്ഞ ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലാണ് എക്സൈസ് ഇടുക്കി ജില്ലയിലെ കള്ളുഷാപ്പുകളിൽ നിന്ന് കള്ളിന്റെ സാമ്പിൾ ശേഖരിച്ചത്. ഇതിൽ തൊടുപുഴ റേഞ്ചിലെ 25 കള്ളുഷാപ്പുകളില്‍ നിന്ന് ശേഖരിച്ച തെങ്ങിന്‍ കള്ളിൽ കാനാബിനോയിഡ് എന്ന രാസപദാർഥം അടങ്ങിയിരിക്കുന്നതായാണ് കണ്ടെത്തൽ. കാക്കനാട് സര്‍ക്കാരിന്റെ കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയുടെ ഫലം കഴിഞ്ഞ ദിവസമാണ് ‌ എക്‌സൈസിന്‌ ലഭിച്ചത്‌. പരിശോധനാ ഫലം പ്രകാരം ജില്ലയിൽ 34 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 67 പേർക്കെതിരെ നടപടി ഉണ്ടാകും.

പാലക്കാട്‌ ജില്ലയില്‍ നിന്ന്‌ എത്തിക്കുന്ന കള്ളിലാണ്‌ കഞ്ചാവിന്റെ അംശം കണ്ടെത്തിയത്. കഞ്ചാവ് കലർത്തിയ കള്ള് ഉപയോഗിക്കുന്നവർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട്‌ കിട്ടുന്ന മുറക്ക് ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി എ സലീം അറിയിച്ചു.

TAGS :

Next Story