Quantcast

നായ പരിപാലനകേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന: പ്രതി റോബിനായി അന്വേഷണം ഊർജ്ജിതമാക്കി

പിടികൂടിയ 18 കിലോ കഞ്ചാവ് എവിടെ നിന്ന് എത്തിച്ചുവെന്നും ഇടനിലക്കാർ ആരെക്കെയാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്

MediaOne Logo

നസീഫ് റഹ്മാന്‍

  • Updated:

    2023-09-26 04:26:30.0

Published:

26 Sept 2023 10:15 AM IST

നായ പരിപാലനകേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന:
X

കോട്ടയം: കുമാരനെല്ലൂരിൽ നായ പരിപാലനകേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ പ്രതി റോബിനായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പിടികൂടിയ 18 കിലോ കഞ്ചാവ് എവിടെ നിന്ന് എത്തിച്ചു ആരെക്കെയാണ് ഇടനിലക്കാർ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. സംഘത്തിൽ കൂടുതൽ അംഗങ്ങളുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

റോബിൻ ഇന്ന് രാവിലെ പോലീസ് കസ്റ്റഡിയിലായതായി സൂചനയുണ്ട്. എന്നാൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. റോബിന്റെ എല്ലാ ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. രാത്രി കാലങ്ങളിൽ സ്ത്രികൾ അടക്കമുള്ളവർ ഇവിടെയെത്തി മടങ്ങുന്നുണ്ടെന്നും ഇക്കാര്യങ്ങളടക്കം പരിശോധിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.

റോബിനൊപ്പം കഴിഞ്ഞിരുന്ന പെൺക്കുട്ടിയുടെ വിവരങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. നേരത്തെ നായവളർത്തലിന് പിന്നിൽ റോബിൻ കഞ്ചാവ് വിൽപ്പന നടത്തുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് പൊലീസ് ഇവിടെയെത്തിയപ്പോൾ നായയെ അഴിച്ചു വിട്ട് പ്രതിരോധിക്കുകയായിരുന്നു.

TAGS :

Next Story