Quantcast

മിഠായി രൂപത്തിലും കഞ്ചാവ്; വയനാട്ടിൽ കോളജ് വിദ്യർഥികളിൽ നിന്ന് കഞ്ചാവ് മിഠായി കണ്ടെത്തി

ആപ്പ് വഴി ഓൺലൈനിലൂടെയാണ് മിഠായി വാങ്ങിയതെന്ന് മൊഴി

MediaOne Logo

Web Desk

  • Updated:

    2025-03-14 09:07:09.0

Published:

14 March 2025 12:47 PM IST

Wayanad,kerala,latest malayalam news,കഞ്ചാവ് മിഠായി,വയനാട്,ലഹരിവേട്ട,
X

വയനാട്: സുൽത്താൻ ബത്തേരിയിലെ കോളേജ് വിദ്യാർഥികളിൽ നിന്ന് കഞ്ചാവ് മിഠായി കണ്ടെത്തി. ഓൺലൈനിലൂടെ വാങ്ങിയതെന്നാണ് വിദ്യാർഥികളുടെ മൊഴി. സംഭവത്തില്‍ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

വിദ്യാര്‍ഥികള്‍ കൂടി നില്‍ക്കുന്നത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് മിഠായി കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്. കോളജിലെ മറ്റൊരു വിദ്യാര്‍ഥിയാണ് ഇത് വില്‍ക്കുന്നതെന്നും മാസങ്ങളായി ഇതിന്‍റെ വില്‍പ്പന നടക്കുന്നുണ്ടെന്നും പൊലീസിന് ലഭിച്ച വിവരം. തുടര്‍ന്ന് മിഠായി വില്‍പ്പന നടത്തിയ കുട്ടിയെയും പൊലീസ് ചോദ്യം ചെയ്തു. ആപ്പ് വഴി ഓണ്‍ലൈനായാണ് ഇത് വാങ്ങുന്നതെന്നും കോളജില്‍ വിതരണം ചെയ്യുകയുമായെന്നും ഈ വിദ്യര്‍ഥി പൊലീസിന് മൊഴി നല്‍കി.


TAGS :

Next Story