Quantcast

സ്വർണക്കടത്തിനിടെ രാമനാട്ടുകരയിലുണ്ടായ വാഹനാപകടം; മൂന്ന് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാതെ പൊലീസ്

മരിച്ചവരുടെ ബന്ധുക്കൾക്ക് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കൈമാറാനും പൊലീസ് തയ്യാറായിട്ടില്ല.

MediaOne Logo

Web Desk

  • Updated:

    2024-09-16 08:55:54.0

Published:

16 Sept 2024 9:07 AM IST

Car accident in Ramanatukara during gold smuggling
X

മലപ്പുറം: സ്വർണക്കടത്തിനിടെ രാമനാട്ടുകരയിലുണ്ടായ വാഹനാപകടത്തിൽ അഞ്ചുപേർ മരിച്ച സംഭവം കേരളം ഞെട്ടലോടെയാണ് കേട്ടത്. ഈ കേസ് ഇതുവരെ എവിടെയും എത്തിയിട്ടില്ല. മൂന്ന് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം പോലും പൊലീസ് സമർപ്പിച്ചിട്ടില്ല. മരിച്ചവരുടെ ബന്ധുക്കൾക്ക് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കൈമാറാനും പൊലീസ് തയ്യാറായിട്ടില്ല.

സുജിത് ദാസ് മലപ്പുറം എസ്പിയായിരിക്കെ ഡാൻസാഫ് നടത്തിയ പ്രവർത്തനങ്ങൾ സംശയത്തിന്റെ നിഴലിലായ സാഹചര്യത്തിലാണ് രാമനാട്ടുകര അപകടം വീണ്ടും ചർച്ചയാകുന്നത്. 2021 ജൂൺ 21ന് പുലർച്ചെയാണ് രാമനാട്ടുകരയിൽവെച്ച് അപകടമുണ്ടായത്. സ്വർണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ഏറ്റുമുട്ടലിൽ കലാശിച്ചതെന്നാണ് വിവരം.

സംഭവമുണ്ടായ സമയത്ത് മാത്രമാണ് പൊലീസ് തങ്ങളെ ബന്ധപ്പെട്ടതെന്ന് മരിച്ച ഒരാളുടെ പിതാവ് പറഞ്ഞു. മകൻ എന്തിനാണ് പോയത് എന്ന് അറിയില്ല. മകന്റെ ഫോണും ഇതുവരെ പൊലീസ് നൽകിയിട്ടില്ലെന്നും പിതാവ് പറഞ്ഞു.

TAGS :

Next Story