Quantcast

കുട്ടനാട്ടിൽ നിര്‍ത്തിയിട്ട കാർ കത്തി യുവാവ് മരിച്ച നിലയിൽ

പൂർണമായും കത്തിക്കരിഞ്ഞ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല

MediaOne Logo

Web Desk

  • Updated:

    2023-07-22 05:20:51.0

Published:

22 July 2023 8:49 AM IST

car burning
X

ആലപ്പുഴ: കുട്ടനാട്ടിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തി യുവാവ് മരിച്ച നിലയിൽ.മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. എടത്വ സ്വദേശി ജയിംസ്‌കുട്ടിയുടേതാണ് കാർ. കുട്ടനാട്ടിലെ തായങ്കരി ബോട്ട് ജെട്ടി റോഡിലാണ് കാർ പാർക്ക് ചെയ്തിരുന്നത്. പുലർച്ചെ നാലരയോടെയാണ് കാർ കത്തുന്നത് നാട്ടുകാർ കണ്ടത്.

നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് തകഴിയിൽ നിന്നെത്തിയ അഗ്‌നിശമന സേന തീയണച്ചു കഴിഞ്ഞപ്പോഴാണ് കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.കാർ പൂർണമായി കത്തി നശിച്ചിട്ടുണ്ട്. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു.ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാൻ സാധിക്കൂവെന്നാണ് പൊലീസ് പറയുന്നത്.


TAGS :

Next Story