Quantcast

വിവാഹ നിശ്ചയത്തിന് പുറപ്പെട്ട കാര്‍ കത്തിനശിച്ചു; അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി

കാസർകോട് മാലോം പുല്ലടിയിലാണ് സംഭവം

MediaOne Logo

Web Desk

  • Updated:

    2023-03-12 09:07:39.0

Published:

12 March 2023 2:35 PM IST

car burnt kasaragod,car,car fire,കാര്‍,തീപ്പിടിത്തം
X

കുടുംബം സഞ്ചരിച്ച കാര്‍

കാസർകോട് മാലോം പുല്ലടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കത്തിയമര്‍ന്ന കാറില്‍ നിന്ന് അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി. പൊയിനാച്ചി പറമ്പ സ്വദേശി വേണുഗോപാലും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. ഉച്ചക്ക് 12 മണിയോടെ മാലോം പുല്ലടിയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

വേണുഗോപാലും രണ്ട് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ കാറിലുണ്ടായിരുന്നു എല്ലാവരും സുരക്ഷിതരാണ്. പെരലടുക്കത്ത് നിന്നും വിവാഹ നിശ്ചയത്തിന് പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാറാണ് കത്തിയത്. യാത്രക്കിടെ കാറില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് പെട്ടെന്ന് എല്ലാവരും കാറില്‍ നിന്ന് പുറത്തിറങ്ങിയതുകൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായത്. കുടുംബം പുറത്തിറങ്ങിയതിന് പിന്നാലെ ഉടനെ തന്നെ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. എന്‍ജിന്‍റ‍റെ ഭാഗത്തുനിന്നാണ് ആദ്യം തീ ഉയര്‍ന്നതെന്ന് കുടുംബം പറയുന്നു.

TAGS :

Next Story