പാലക്കാട്ട് കാര്‍ പൊട്ടിത്തെറിച്ച് അപകടം; അമ്മയുടെയും രണ്ടു കുട്ടികളുടെയും നില അതീവഗുരുതരം
90 ശതമാനത്തിലേറെ പൊള്ളലേറ്റ ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

പാലക്കാട്: പാലക്കാട് പൊൽപ്പുള്ളിയിൽ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ അമ്മയും രണ്ടു മക്കളും അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നു. പൊൽപ്പള്ളി പൂളക്കാട് സ്വദേശിനി എൽസി മാർട്ടിനും മക്കൾക്കുമാണ് കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഇന്നലെ പരിക്കേറ്റത്. ബാറ്ററി ഷോട്ട് സർക്യൂട്ടാണ് കാർ പൊട്ടിത്തെറിക്കാൻ കാരണമായത് എന്നാണ് ഫയർഫോഴ്സിൻ്റെ പ്രാഥമിക നിഗമനം.
ഇന്നലെ വൈകുന്നേരമാണ് അപകടം ഉണ്ടായത് . പഴയ കാർ സ്റ്റാർട്ട് ചെയ്തതും പൊട്ടിത്തെറിക്കുകയായിരുന്നു . അപകടത്തിൽ എൽസിക്കും മക്കളായ ആറു വയസുകാരൻ ആൽഫ്രഡ് മാർട്ടിനും നാലു വയസുകാരി എമിലീന മാർട്ടിനും 90% അധികം പൊള്ളലേറ്റു. മൂവരുടെയും ആരോഗ്യനില ഗുരുതരമാണ്. എൽസിയുടെ മൂത്തമകൾക്ക് 40% പൊള്ളലേറ്റിട്ടുണ്ട്. നാലു പേരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുടുംബത്തിന്‍റെ ചികിത്സാ ചെലവ് ഏറ്റെടുക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കാലപ്പഴക്കം സംഭവിച്ച കാറിൽ ബാറ്ററി ഷോർട്ട് സർക്യൂട്ട് സംഭവിച്ചത് ആയിരിക്കാം തീ പിടിക്കാൻ കാരണമെന്നാണ് ഫയർഫോഴ്സിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് മോട്ടോർ വാഹന വകുപ്പിന്‍റെയും പൊലീസിന്‍റെയും തീരുമാനം.
Adjust Story Font
16

