Quantcast

'കക്കുകളി' നാടകത്തിന് പ്രദർശനാനുമതി നിഷേധിക്കണമെന്ന് കർദിനാൾ ക്ലീമിസ്

സർക്കാരും രാഷ്ട്രീയ പാർട്ടികളും നയം വ്യക്തമാക്കണമെന്നും കെസിബിസി പ്രസിഡൻറ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-05-01 10:50:15.0

Published:

1 May 2023 10:02 AM GMT

cardinal klimis bava demands prohibition of kakkukali drama
X

കർദിനാൾ ക്ലീമിസ്

തിരുവനന്തപുരം: കക്കുകളി നാടകത്തിന് പ്രദർശനാനുമതി നിഷേധിക്കണമെന്ന് കെസിബിസി പ്രസിഡൻറ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. സർക്കാരും രാഷ്ട്രീയ പാർട്ടികളും നയം വ്യക്തമാക്കണമെന്നും കെസിബിസി പ്രസിഡൻറ് പറഞ്ഞു. നാടകം കളിക്കണമെന്ന് ആവശ്യപ്പെടുനവർവെറുപ്പിന്റെ വക്താക്കൾ എന്നും കർദിനാൾ പറഞ്ഞു.

ലോകം മുഴുവനും ക്രിസ്തീയ സന്യാസ സമൂഹങ്ങള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ എത്രയോ വലുതാണ്. വിദ്യാഭ്യാസം, ആതുരസേവനം, സാമൂഹിക സേവനം, രോഗീ ശുശ്രൂഷ തുടങ്ങിയ മേഖലകളില്‍ നൂറ്റാണ്ടുകളായി അവര്‍ നല്‍കിക്കൊണ്ടിരിക്കുന്ന കാരുണ്യത്തിന്റെ പ്രവര്‍ത്തികളെ തമസ്‌കരിക്കുകയും തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ കഥകള്‍ ഉണ്ടാക്കി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് ആരുടെയോ രഹസ്യ അജണ്ടയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഫ്രാൻസിസ് നൊറോണയുടെ ചെറുകഥയെ ആസ്പദമാക്കി അജയ് കുമാറിന്റെ രചനയിൽ ജോബ് മഠത്തിൽ സംവിധാനംചെയ്ത 'കക്കുകളി' നാടകത്തിന് ആലപ്പുഴ പുന്നപ്ര-വയലാർ വായനശാലയുടെ കീഴിലുള്ള നെയ്തൽ നാടകസംഘമാണ് രംഗഭാഷ ഒരുക്കിയിരിക്കുന്നത്.‌ നാടകത്തിലെ പരാമർശങ്ങൾ സഭയിൽ പ്രവർത്തിക്കുന്ന സ്ത്രീ സമൂഹത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നതായും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ വിശ്വാസങ്ങൾക്കെതിരെയുള്ള കടന്നുകയറ്റമാണ് നാടകത്തിലൂടെ അവതരിപ്പിക്കുന്നതെന്നും ചൂണ്ടിക്കാണിച്ചാണ് ക്രൈസ്തവ സഭകൾ നാടകത്തിനെതിരെ രംഗത്തെത്തിയത്.

TAGS :

Next Story