കരോൾ സംഘങ്ങളെ ആക്രമിക്കുന്ന പ്രതികൂല സാഹചര്യങ്ങൾ വർധിച്ച് വരുന്നു: കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ
വെറുപ്പ് ഉണ്ടാക്കുന്നവരുടെ ഹൃദയത്തിൽ വെളിച്ചം കൊടുക്കണം എന്നാണ് നാം പറയേണ്ടതെന്നും അദ്ദേഹം കൂട്ടിചേർത്തു

തിരുവനന്തപുരം: കരോൾ സംഘങ്ങളെ ആക്രമിക്കുന്ന പ്രതികൂല സാഹചര്യങ്ങൾ വർധിച്ച് വരുന്നുവെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ. രാജ്യത്തും ലോകത്തും ഇത്തരം സാഹചര്യങ്ങൾ വർധിക്കുന്നതായും ക്രിസ്മസ് സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
വെറുപ്പ് ഉണ്ടാക്കുന്നവരുടെ ഹൃദയത്തിൽ വെളിച്ചം കൊടുക്കേണമേ എന്നാണ് നാം പറയേണ്ടത്. ക്രിസ്മസ് ദിനത്തിൻ്റെ പ്രാധാന്യം തകർത്തുകളയാൻ അനേകംപേർ ശ്രമിക്കുന്നു. അതിൻറെ പൊലിമ കളയാൻ മറ്റ് ആഘോഷങ്ങൾ പ്രഖ്യാപിക്കുന്നു. യേശുവിൻ്റെ നാമം ഭൂമിയിൽനിന്ന് എടുത്തുമാറ്റാൻ ദൈവത്തിന് അല്ലാതെ മറ്റാർക്കും കഴിയില്ല. ജീവനെടുക്കാനും മർദിക്കാനും ഭയപ്പെടുത്താനും കഴിയും.
ചേർത്തുനിർത്താനും ധൈര്യപ്പെടുത്താനും നമുക്ക് കഴിയണം. ദൈവഭയത്തോടും നന്മയോടു കൂടി ജനങ്ങളെ നയിക്കാൻ കഴിയേണമേ എന്ന് ഭരണാധികാരികൾക്ക് വേണ്ടി പ്രാർഥിക്കാമെന്നും കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ പറഞ്ഞു.
Adjust Story Font
16

