വിദ്വേഷ പരാമർശം: പി.സി ജോർജിനൊപ്പമെന്ന് കാസ
പി.സി ജോർജ് ചർച്ചയിൽ പറയാൻ ശ്രമിച്ച ചില കാര്യങ്ങൾ ഇവിടെ രാജ്യത്ത് നിലനിൽക്കുന്നതാണെന്ന് കാസ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കോഴിക്കോട്: ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ പി.സി ജോർജിന് പിന്തുണയുമായി കാസ. 'പി.സി ജോർജിനൊപ്പം' എന്ന് കാസ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്.
''ലൈവായ ചാനൽ ചർച്ചയിലെ വാഗ്വാദങ്ങൾക്കിടയിൽ പി.സി ജോർജിന് നാക്ക് പിഴവ് സംഭവിച്ചു. പക്ഷേ പി.സി ജോർജ് ചർച്ചയിൽ പറയാൻ ശ്രമിച്ച ചില കാര്യങ്ങൾ ഇവിടെ രാജ്യത്ത് നിലനിൽക്കുന്നതാണ്. ഈ രാജ്യത്തെ പൗരൻമാരുടെ എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും അനുഭവിച്ചുകൊണ്ട് ഈ രാജ്യത്തെ തള്ളിപ്പറയുന്നവർ ഇവിടെയുണ്ട്''- ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
വിദ്വേഷ പരാമർശത്തിൽ ഇന്നലെയാണ് പി.സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ജാമ്യാപേക്ഷ തള്ളി മണിക്കൂറുകൾ പിന്നിട്ടിട്ടും ജോർജിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഈരാറ്റുപേട്ടയിലെ വീട്ടിൽ ജോർജ് ഇല്ല എന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകാമെന്നാണ് ജോർജ് പൊലീസിനെ അറിയിച്ചിരിക്കുന്നത്.
Adjust Story Font
16

