Quantcast

യുവതിയുടെ പീഡന പരാതി: കൊച്ചി കണ്‍ട്രോള്‍ റൂം ഇന്‍സ്പെക്ടര്‍ക്കെതിരെ കേസെടുത്തു

കുടുംബ സുഹൃത്തായിരുന്ന സൈജു ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

MediaOne Logo

Web Desk

  • Updated:

    2022-11-30 02:40:07.0

Published:

30 Nov 2022 1:11 AM GMT

യുവതിയുടെ പീഡന പരാതി: കൊച്ചി കണ്‍ട്രോള്‍ റൂം ഇന്‍സ്പെക്ടര്‍ക്കെതിരെ കേസെടുത്തു
X

കൊച്ചി കണ്‍ട്രോള്‍ റൂം ഇന്‍സ്പെക്ടര്‍ സൈജു എം വിക്കെതിരെ പീഡന പരാതിയുമായി യുവതി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനിയായ യുവതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. കുടുംബ സുഹൃത്തായിരുന്ന സൈജു ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. നെടുമങ്ങാട് സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. സൈജുവിനെതിരെ നേരത്തെയും പീഡന പരാതി ഉയർന്നിരുന്നു.

പരാതിക്കാരിയായ യുവതിയും ഇന്‍സ്പെക്ടര്‍ സൈജുവും തമ്മില്‍ വര്‍ഷങ്ങളായി പരിചയമുണ്ട്. ഈ ബന്ധം മുതലെടുത്താണ് സൈജു ലൈംഗികമായി പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു. പല വാഗ്ദാനങ്ങളും സൈജു നല്‍‌കിയിട്ടുണ്ടെന്ന് പരാതിക്കാരി പറഞ്ഞു. മലയിന്‍കീഴില്‍ ജോലി നോക്കിയിരുന്നപ്പോള്‍ സൈജുവിനെതിരെ പീഡന പരാതി രജിസ്റ്റര്‍ ചെയ്തിരുന്നു. അന്ന് വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഇതേതുടര്‍ന്നാണ് സൈജുവിനെ മലയിന്‍കീഴ് നിന്ന് കൊച്ചി കണ്‍ട്രോള്‍ റൂമിലേക്ക് സ്ഥലം മാറ്റിയത്. ഇതിനിടെയാണ് നെടുമങ്ങാട് സ്വദേശിയായ യുവതിയും ഇയാള്‍ക്കെതിരെ പീഡന പരാതിയുമായി രംഗത്ത് വന്നത്.

പരാതിയില്‍ നെടുമങ്ങാട് പൊലീസ് എഫ്ഐആര്‍ ഇട്ട് കേസ് അന്വേഷണം തുടങ്ങി. അതിനിടെ സി.ഐ സൈജുവിന്റെ ഭാര്യയുടെ പരാതിയില്‍ യുവതിക്കും അവരുടെ ഭര്‍ത്താവിനുമെതിരെ പൊലീസ് മറ്റൊരു കേസ് എടുത്തു. സൈജുവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി മകളെ ഉപദ്രവിച്ചെന്ന പരാതിയിലാണ് കേസ്.

TAGS :

Next Story