Quantcast

പെണ്‍വിലക്കില്‍ കേസ്: സംഘാടകരോട് വിശദീകരണം ചോദിച്ചു

ബാലാവകാശ കമ്മിഷൻ നോട്ടീസയച്ചു

MediaOne Logo

Web Desk

  • Updated:

    2022-05-12 10:31:03.0

Published:

12 May 2022 1:15 PM IST

പെണ്‍വിലക്കില്‍ കേസ്: സംഘാടകരോട് വിശദീകരണം ചോദിച്ചു
X

തിരുവനന്തപുരം: വേദിയിൽ പെൺകുട്ടിയെ വിലക്കിയ സംഭവത്തിൽ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മിഷന്‍. സംഭവത്തിൽ സംഘാടകരോടും പെരിന്തൽമണ്ണ സിഐയോടും കമ്മിഷൻ വിശദീകരണം ചോദിച്ചു. മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിഷണറോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ, വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരുന്നു. പൊതുവേദിയിൽ പെൺകുട്ടിയെ അപമാനിച്ചത് കുറ്റകൃത്യമാണെന്നും അധികൃതർ സ്വമേധയാകേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

'പെൺകുട്ടികളുടെ അന്തസ്സും അഭിമാനവും കാക്കാൻ രാഷ്ട്രീയകക്ഷികൾ ഇടപെടണം. വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ മൗനം പാലിക്കുന്നതിൽ കനത്ത നിരാശയാണുള്ളത്. പെൺകുട്ടിയെ അപമാനിച്ചവർക്കെതിരെ കേസെടുക്കാത്തത് അത്ഭുതപ്പെടുത്തുന്നു. പെൺകുട്ടിയേയും കുടുംബത്തേയും അഭിനന്ദിക്കുന്നു. അപമാനിക്കപ്പെട്ടിട്ടും അനാവശ്യരീതിയിൽ അവർ പ്രതികരിച്ചില്ല. ഇത്തരം കാര്യങ്ങൾ ഇസ്ലാമോഫോബിയ വളർത്താൻ കാരണമാകുന്നുണ്ട്. പെൺഭ്രൂണഹത്യ നിരോധിച്ച മതമാണ് ഇസ്‌ലാം.'- ഗവർണർ കൂട്ടിച്ചേർത്തു.

TAGS :

Next Story