മകരവിളക്ക് ദിവസം ശബരിമല വനമേഖലയിൽ സിനിമാ ചിത്രീകരണം; സംവിധായകൻ അനുരാജ് മനോഹറിനെതിരെ കേസ്
അതിക്രമിച്ചു കയറിയെന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്

പത്തനംതിട്ട: മകരവിളക്ക് ദിവസം ശബരിമല വനമേഖലയിൽ സിനിമാ ചിത്രീകരണം നടത്തിയതുമായി ബന്ധപ്പെട്ട് സംവിധായകൻ അനുരാജ് മനോഹറിനെതിരെ വനംവകുപ്പ് കേസെടുത്തു. പത്തനംതിട്ട റാന്നി ഡിവിഷനിലാണ് വനത്തിൽ അതിക്രമിച്ചു കയറിയെന്ന കുറ്റത്തിന് കേസെടുത്തിരിക്കുന്നത്.
ചിത്രീകരണം നടന്നത് അതീവ സുരക്ഷാ മേഖലയായ പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമാണോ എന്ന് വനംവകുപ്പ് നിലവിൽ പരിശോധിച്ചുവരികയാണ്.അതേസമയം, താൻ പമ്പയിലാണ് ചിത്രീകരണം നടത്തിയതെന്നും സന്നിധാനത്ത് അനുമതി നിഷേധിച്ചതിനെത്തുടർന്ന് എഡിജിപി എസ്. ശ്രീജിത്തിന്റെ നിർദ്ദേശപ്രകാരമാണ് പമ്പ തെരഞ്ഞെടുത്തതെന്നുമാണ് സംവിധായകന്റെ വിശദീകരണം. അന്വേഷണം നടക്കട്ടെയെന്നും സത്യം പുറത്ത് വരട്ടെയെന്നും സംവിധായകന്‍ പ്രതികരിച്ചു.
Next Story
Adjust Story Font
16

