സ്‌കൂളില്‍ വെച്ച് വിദ്യാര്‍ഥിയെ മര്‍ദിച്ചു; എംഎസ്എഫ് നേതാവിനെതിരെ കേസ്
എംഎസ്എഫ് മേഖലാ പ്രസിഡന്റ് അല്‍ അമീന് എതിരെയാണ് പരാതി

ഇടുക്കി: സ്‌കൂളില്‍ വെച്ച് ജൂനിയര്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതില്‍ എം.എസ്.എഫ് നേതാവിനെതിരെ കേസ്. തൊടുപുഴ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മര്‍ദനത്തില്‍ എംഎസ്എഫ് മേഖലാ പ്രസിഡന്റ് അല്‍ അമീന് എതിരെയാണ് കേസ്.
അല്‍ അമീന്റെ നേതൃത്വത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയായിരുന്നു. അമീനേ 15 ദിവസത്തേക്ക് സ്‌കൂളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇനിയും മര്‍ദനമേല്‍ക്കുമെന്ന് ഭയം ഉണ്ടെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.
Next Story
Adjust Story Font
16

