Quantcast

സി​ഗ്നലിൽ കാറിന്റെ ​ഗ്ലാസ് വൃത്തിയാക്കുന്നത് തടഞ്ഞ യുവതിയോട് മോശമായി പെരുമാറി; രാജസ്ഥാന്‍ സ്വദേശിക്കെതിരെ കേസ്

കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്

MediaOne Logo

Web Desk

  • Published:

    6 Oct 2025 12:18 PM IST

സി​ഗ്നലിൽ കാറിന്റെ ​ഗ്ലാസ് വൃത്തിയാക്കുന്നത് തടഞ്ഞ യുവതിയോട് മോശമായി പെരുമാറി; രാജസ്ഥാന്‍ സ്വദേശിക്കെതിരെ കേസ്
X

കണ്ണൂർ: വാഹന യാത്രക്കാരെ ശല്യം ചെയ്ത രാജസ്ഥാൻ സ്വദേശിക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. കാൽടെക്സ് സിഗ്നൽ ജംഗ്ഷനിൽ വാഹന യാത്രക്കാരെ ശല്യം ചെയ്തയാള്‍ക്കെതിരെയാണ് കേസ്.

രാജസ്ഥാൻ സ്വദേശിയായ ബോജ് രാജ് ബഗ്ദി ( 19) കാൽടെക്സ് ഗാന്ധി സർക്കിളിൽ സ്റ്റോപ്പ് സിഗ്നൽ തെളിയുന്ന സമയത്ത് നിർത്തിയിരുന്ന വാഹനങ്ങളുടെ ഗ്ലാസ് അനുവാദമില്ലാതെ വൃത്തിയാക്കുകയും, വേണ്ടെന്ന് പറയുന്ന യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്തെന്നാണ് കേസ്. എൽ ഐ സി ജീവനക്കാരിയായ ശ്രീലതക്ക് നേരെ ആയിരുന്നു കാൽടെക്സിലെ സിഗ്നലിൽ വച്ച് ഉത്തരേന്ത്യന്‍ സംഘം അപമര്യാദയായി പെരുമാറിയത്. ശ്രീലത മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ അടക്കം കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകുകയായിരുന്നു.



TAGS :

Next Story