Quantcast

തൂക്കവഴിപാടിനിടെ കുഞ്ഞ് താഴെ വീണ് പരിക്കേറ്റ സംഭവം: അമ്മയെയും ക്ഷേത്രഭാരവാഹികളെയും പ്രതി ചേര്‍ത്തു

ജുവനൈൽ ജസ്റ്റിസ് വകുപ്പ് കൂടി ചേർത്താണ് അടൂർ പൊലീസ് കേസെടുത്തത്

MediaOne Logo

Web Desk

  • Published:

    22 Feb 2024 6:03 PM IST

case, thookka vazhippadu,latest malayalam news,തൂക്കവഴിപാട്, കുഞ്ഞ് താഴെ വീണസംഭവം,
X

പത്തനംതിട്ട: ഏഴംകുളം ക്ഷേത്രത്തിൽ തൂക്കവഴിപാടിനിടെ പത്ത് മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണ് പരിക്കേറ്റതിൽ അമ്മയേയും ക്ഷേത്രഭാരവാഹികളേയും പൊലീസ് പ്രതി ചേർത്തു. ജുവനൈൽ ജസ്റ്റിസ് വകുപ്പ് കൂടി ചേർത്താണ് അടൂർ പൊലീസ് കേസെടുത്തത്. തൂക്ക വില്ല്കാരനെതിരെ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

കുഞ്ഞിന് പരിക്കേൽക്കാൻ കാരണക്കാരായതിനാണ് അമ്മയ്ക്കും ക്ഷേത്ര ഭരണസമിതി, പ്രസിഡണ്ട്, സെക്രട്ടറി എന്നിവർക്കെതിരായി കേസെടുത്തിരിക്കുന്നത്. തൂക്കവില്ലിലെ തൂക്കകാരൻ സിനുവിനെ മാത്രം പ്രതിയാക്കിയാണ് പൊലീസ് ആദ്യം എഫ്ഐആർ ഇട്ടത്.രക്ഷിതാക്കൾ പരാതി നൽകാതിരുന്നതിനാൽ സ്വമേധയാണ് അടൂർ പൊലീസ് കേസെടുത്തത്. പിന്നാലെ അമ്മയേയും ക്ഷേത്രഭാരവാഹികളേയും പ്രതി ചേർക്കുകയായിരുന്നു. ജുവൈനൽ വകുപ്പ് കൂടി പൊലീസ് എഫ്ഐആറിൽ ചേർത്തിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഏഴംകുളം ക്ഷേത്രത്തിലെ തൂക്കവഴിപാടിനിടെ പത്തടിയോളം മുകളിൽ നിന്ന് പത്ത് മാസം പ്രായം ഉള്ള കുഞ്ഞ് താഴെവീണ് പരിക്കേൽക്കുന്നത്. തൂക്കക്കാരന്‍റെ കയ്യിൽ നിന്ന് താഴേക്ക് വീണ കുഞ്ഞ് മറ്റൊരാളുടെ ദേഹത്ത് തട്ടിയാണ് നിലത്തുവീണത്. അതുകൊണ്ട് മാത്രമാണ് ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. എന്നാൽ വലുത് കൈയ്ക്ക് പൊട്ടലും നെറ്റിക്ക് ചതവുമുണ്ടായിരുന്നു.


TAGS :

Next Story