Quantcast

നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി ഈ മാസം 12ന് രേഖപ്പെടുത്തും

എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തുക

MediaOne Logo

Web Desk

  • Published:

    7 Jan 2022 11:39 AM IST

നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി ഈ മാസം 12ന് രേഖപ്പെടുത്തും
X

നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി ഈ മാസം 12ന് രേഖപ്പെടുത്തും. ബാലചന്ദ്രകുമാറിന് സമൻസ് അയച്ചു. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തുക.

കേസില്‍ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തല്‍ പ്രത്യേക സംഘമാണ് അന്വേഷിക്കുക. നടിയെ അക്രമിച്ച കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകാനിരിക്കെയാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കേസില്‍ നിര്‍ണായകമായേക്കാവുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഇതില്‍ തുടരന്വേഷണം നടത്താന്‍ വിചാരണ കോടതി 20ാം തിയതി വരെയാണ് അന്വോഷണ സംഘത്തിന് സമയം അനുവദിച്ചത്. കൂടുതല്‍ സമയം ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രിം കോടതിയെയും സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് 13 അംഗ സംഘത്തെ നിയമിച്ചത്. അന്വേഷണത്തിന് നേത്യത്വം നൽകിയിരുന്ന

ഡി.ജി.പി ബി. സന്ധ്യ ഫയർഫോഴ്സ് മേധാവിയായ സാഹചര്യത്തിലാണ് പുതിയ സംഘത്തെ നിയമിച്ചത്. എ.ഡി.ജി.പി ശ്രീജിത്ത് ക്രൈബ്രാഞ്ച് ഐ.ജി കെ.പി ഫിലിപ്പ് എസ് പിമാരായ കെ എസ് സുദര്‍ശന്‍, എം ജെ സോജന്‍ . ഡി.വൈ.എസ്.പി ബൈജു പൌലോസ്, നെടുന്പാശേരി സ്റ്റേഷനിലെ എസ്.എച്ച്.എ ബൈജു പി.എം, വിജിലന്‍സ് ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍ തുടങ്ങിയവരാണ് സംഘത്തില്‍.

TAGS :

Next Story