Quantcast

കെ.എം ബഷീറിനെ കാറിടിച്ച് കൊന്ന കേസ്; വിചാരണ ഡിസംബറിൽ ആരംഭിക്കും

തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ രണ്ട് ഘട്ടമായാണ് വിചാരണ

MediaOne Logo

Web Desk

  • Published:

    24 Sept 2024 5:32 PM IST

കെ.എം ബഷീറിനെ കാറിടിച്ച് കൊന്ന കേസ്; വിചാരണ ഡിസംബറിൽ ആരംഭിക്കും
X

എറണാകുളം: മാധ്യമപ്രവർത്തകൻ കെ.എം ബഷീർ കേസിന്റെ വിചാരണ ഈ ഡിസംബറിൽ തുടങ്ങും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ രണ്ട് ഘട്ടമായാണ് വിചാരണ നടക്കുക. ആദ്യ ഘട്ടത്തിൽ 100 സാക്ഷികളിൽ 95 പേരെ വിസ്തരിക്കും.

ആദ്യഘട്ടം ഡിസംബർ 2 മുതൽ 18 വരെയും രണ്ടാം ഘട്ടം ജനുവരിയിലും നടക്കും. പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു.

2019ആഗസ്റ്റ് മൂന്നിനാണ് പ്രതി ശ്രീറാം വെങ്കിട്ടരാം ഐഎസ് ഓടിച്ച വാഹനമിടിച്ച് ബഷീർ കൊല്ലപ്പെടുന്നത്. കഴിഞ്ഞ മാസമാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. തെളിവ് നശിപ്പിക്കൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകളും ശ്രീറാമിനെതിരെ ചുമത്തിയിട്ടുണ്ട്.

TAGS :

Next Story