Quantcast

കുണ്ടന്നൂരിൽ തോക്ക് ചൂണ്ടി 80 ലക്ഷംരൂപ കവർന്ന കേസ്; മുഖ്യസൂത്രധാരൻ അഭിഭാഷകന്‍

പിടിയിലായവരെല്ലാം പണം ഇരട്ടിപ്പിക്കൽ സംഘത്തിന്റെ ഭാഗമെന്നും പൊലീസ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    10 Oct 2025 10:17 AM IST

കുണ്ടന്നൂരിൽ തോക്ക് ചൂണ്ടി 80 ലക്ഷംരൂപ കവർന്ന  കേസ്; മുഖ്യസൂത്രധാരൻ അഭിഭാഷകന്‍
X

representative image

കൊച്ചി: കുണ്ടന്നൂരിൽ തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവർന്ന കേസിലെ മുഖ്യസൂത്രധാരൻ അഭിഭാഷകൻ നിഖിൽ നരേന്ദ്രനാഥാണെന്ന് പൊലീസ്.ഇയാളടക്കം അഞ്ചു പേരെ റിമാൻഡ് ചെയ്തു. കേസിൽ ഇതുവരെ ഏഴ് പേരാണ് അറസ്റ്റിലായത്. ഇതുവരെ പിടിയിലായവരെല്ലാം പണം ഇരട്ടിപ്പിക്കൽ സംഘത്തിന്റെ ഭാഗമെന്നും പൊലീസ് പറഞ്ഞു.നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്ത മൂന്ന് പേരെ ഇനിയും പിടികൂടാൻ ഉണ്ട്.

കൊച്ചി കുണ്ടന്നൂർ ജംഗ്ഷനിലെ സ്റ്റീൽ വിൽപ്പന കേന്ദ്രത്തിലാണ് കവർച്ച നടന്നത്.സുബിൻ എന്നയാൾക്കാണ് പണം നഷ്ടമായത്. 80 ലക്ഷത്തിന്റതായിരുന്നു ഡീല്ലെന്നും ഡീൽ ഉറപ്പിച്ചശേഷമാണ് പണം വാങ്ങാൻ രണ്ടംഗ സംഘം സുബിന്റെ കടയിൽ എത്തിയെന്നും പൊലീസ് പറയുന്നു. 30 ലക്ഷത്തിലധികം രൂപയാണ് ലാഭമായി സംഘത്തിന് ലഭിക്കുന്നത്.

പണം ഇരട്ടിപ്പുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് തോക്ക് ചൂണ്ടിയത്. മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് പണം കവർന്നത്. കാറിൽ വന്ന സംഘം പണം കവർന്ന ശേഷം രക്ഷപെടുകയായിരുന്നു. ട്രേഡിങ് പ്രോഫിറ്റ് ഫണ്ട് എന്ന പേരിലുള്ള തട്ടിപ്പ് കേരളത്തിൽ ആദ്യമായാണെന്ന് പൊലീസ് പറയുന്നു. സംഘത്തിൽ ഉണ്ടായിരുന്നത് നാലുപേരാണെന്നും തോക്ക് ചൂണ്ടുകയും വടിവാൾ വീശുകയും ചെയ്തുവെന്നും സുബിൻ പറഞ്ഞു. 'പണം ഇരട്ടിപ്പിക്കൽ ഡീൽ നടന്നിട്ടില്ല. കൈവശം ഉണ്ടായിരുന്ന 80 ലക്ഷം ബാങ്കിൽ നിന്ന് എടുത്ത പണമാണ്.15 ദിവസത്തെ ബന്ധം മാത്രമാണ് സജിയുമായി ഉണ്ടായിരുന്നത്. പണം ബാങ്കിൽ നിന്ന് എടുത്തതിന്റെ രേഖകളുണ്ട്. സജി സ്ഥാപനത്തിലെത്തി അരമണിക്കൂറിന് ശേഷമാണ് മുഖംമൂടി ധരിച്ചവർ എത്തിയതെന്നും അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് സജിയെ പരിചയപ്പെട്ടതെന്നും' സുബിൻ വ്യക്തമാക്കി.


TAGS :

Next Story