Quantcast

കരിങ്കൊടി പ്രതിഷേധത്തിനിടെ ആക്രമിച്ചെന്ന കേസ്; വീണാ ജോർജിന്റെ മൊഴിയെടുത്തു

സംഭവത്തിൽ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ഉദ്യോഗസ്ഥരെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    19 Oct 2026 11:00 AM IST

കരിങ്കൊടി പ്രതിഷേധത്തിനിടെ ആക്രമിച്ചെന്ന കേസ്; വീണാ ജോർജിന്റെ മൊഴിയെടുത്തു
X

പത്തനംതിട്ട: കണ്ണൂരിലെ കരിങ്കൊടി പ്രതിഷേധത്തിനിടെ മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ വീണാ ജോർജിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. പത്തനംതിട്ടയിലെ വീണാ ജോർജിന്റെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്.

കരിങ്കൊടി പ്രതിഷേധത്തിനിടെ വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയ കേസിൽ കെഎസ്‌യു പ്രവർത്തകർ 16 ദിവസത്തോളം റിമാൻഡിലായിരുന്നു.

തുടർന്ന് അധികാരത്തിലെത്തിയ സർക്കാരാണ് കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. അന്ന് വീണാ ജോർജിന്റെ ഗൺമാൻ ഉൾപ്പെടെയുള്ളവർ ആയുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിച്ചെന്ന മൊഴി നൽകിയിരുന്നു. കേസിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താൻ നിർദേശം നൽകിയത് ആരാണെന്ന കാര്യവും എസ്‌ഐടി പരിശോധിക്കുന്നുണ്ട്.

സംഭവത്തിൽ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ഉദ്യോഗസ്ഥരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്. വധശ്രമം നടത്തിയിട്ടില്ലെന്നും കരിങ്കൊടി പ്രതിഷേധം മാത്രമാണ് നടത്തിയതെന്നുമായിരുന്നു കെഎസ്‌യുവിന്റെ നിലപാട്.അന്വേഷണ സംഘം മൊഴികൾ ക്രോഡീകരിച്ചുകഴിഞ്ഞതായും ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നുമാണ് വിവരം.

TAGS :

Next Story