Quantcast

കണ്ണൂര്‍ ചാലയിൽ കാർ ഗർഡറിൽ കുടുങ്ങിയുണ്ടായ അപകടം: ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ്, കേസെടുത്തു

മലപ്പുറം കൊണ്ടോട്ടി സ്വദേശി ലാസിമിനെതിരെയാണ് കേസ്

MediaOne Logo

Web Desk

  • Updated:

    2025-11-17 14:26:19.0

Published:

17 Nov 2025 9:32 AM IST

കണ്ണൂര്‍ ചാലയിൽ കാർ ഗർഡറിൽ കുടുങ്ങിയുണ്ടായ അപകടം: ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ്, കേസെടുത്തു
X

കണ്ണൂർ: ചാലയിൽ കാർ ഗർഡറിൽ കുടുങ്ങിയുണ്ടായ അപകടത്തിൽ ഡ്രൈവർക്കെതിരെ കേസ്. മലപ്പുറം കൊണ്ടോട്ടി സ്വദേശി ലാസിമിനെതിരെയാണ് കേസ്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെയാണ് ചാല കവലക്ക് സമീപം അപകടമുണ്ടായത്. ഗതാഗതം നിരോധിച്ച സ്ഥലത്തേക്ക് ഇയാള്‍ കാര്‍ ഓടിച്ചുകയറ്റുകയും മേല്‍പ്പാലത്തിനിടയില്‍ കുടുങ്ങുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് ഫയര്‍ഫോഴ്സ് കാര്‍ പുറത്തെടുത്തത്. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.പിന്നീട് നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞതെന്ന് പൊലീസ് പറയുന്നു.


TAGS :

Next Story