ദേവേന്ദു കൊലക്കേസ്: അമ്മ ശ്രീതുവിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുക്കും
സാമ്പത്തിക തട്ടിപ്പിന് ഇരയായ ഏഴ് പേർ ശ്രീതുവിനെതിരെ പോലീസിൽ പരാതി നൽകി

തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടര വയസ്സുകാരിയുടെ അമ്മക്കെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുക്കും. സാമ്പത്തിക തട്ടിപ്പിന് ഇരയായ ഏഴ് പേർ ശ്രീതുവിനെതിരെ പോലീസിൽ പരാതി നൽകി. ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് പരാതി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും എസ്പിയുടെ നേതൃത്വത്തിൽ ശ്രീതുവിനെ ചോദ്യം ചെയ്തിരുന്നു. ശ്രീതു ദേവസ്വം ബോർഡിൽ അടക്കം ജോലി വാഗ്ദാനം ചെയ്തെന്ന് പോലീസ് അറിയിച്ചു.
ദേവേന്ദു കൊലക്കേസിൽ പ്രതി ഹരികുമാറിന് വേണ്ടി പൊലീസ് നാളെ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. പ്രതിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടി വ്യക്തത വരുത്താനാണ് പൊലീസിന്‍റെ തീരുമാനം. നെയ്യാറ്റിൻകര JFCM കോടതി മൂന്നിൽ ആയിരിക്കും കസ്റ്റഡി അപേക്ഷ സമർപ്പിക്കുക. തനിക്ക് ഉള്‍വിളി ഉണ്ടായപ്പോള്‍ കുട്ടിയെ കൊലപ്പെടുത്തി എന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഈ മൊഴി പോലീസ് പൂര്‍ണ്ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല. യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതിനായി ശാസ്ത്രീയ തെളിവുകള്‍ അടക്കം ശേഖരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം.
Adjust Story Font
16

