Quantcast

'ക്രൈസ്തവര്‍ പോഴന്‍മാരെന്ന രീതിയിലാണ് സംസാരിക്കുന്നത്': മുഖ്യമന്ത്രിക്കെതിരെ കത്തോലിക്കാസഭ മുഖപത്രം ദീപിക

ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും വിമർശനം

MediaOne Logo

Web Desk

  • Published:

    9 Jan 2026 9:33 AM IST

ക്രൈസ്തവര്‍ പോഴന്‍മാരെന്ന രീതിയിലാണ് സംസാരിക്കുന്നത്: മുഖ്യമന്ത്രിക്കെതിരെ കത്തോലിക്കാസഭ മുഖപത്രം ദീപിക
X

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കത്തോലിക്കാസഭ മുഖപത്രം ദീപിക. കേരളത്തിലെ ക്രൈസ്തവര്‍ പോഴന്‍മാരെന്ന രീതിയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്ന് ദീപികയുടെ കുറ്റപ്പെടുത്തൽ.

ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്. റിപ്പോര്‍ട്ട് നടപ്പാക്കിയത് ഒരു ക്രിസ്ത്യാനി പോലും അറിഞ്ഞിട്ടില്ല. കമ്മീഷന്‍റെ ഏതൊക്കെ ശിപാര്‍ശകള്‍ എവിടെയാണ് നടപ്പാക്കിയതെന്ന് അറിയാന്‍ ക്രൈസ്തവര്‍ക്ക് അവകാശമുണ്ട്. ഒരു സമുദായത്തെ ഇതുപോലെ ഇരുട്ടില്‍ നിര്‍ത്തിയതിന് രാജ്യത്ത് വേറെ ഉദാഹരണമില്ല. നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പറയുന്ന 220 ശിപാര്‍ശകള്‍ ക്രൈസ്തവ സമൂഹത്തില്‍ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല.

ക്രൈസ്തവരോടുള്ള സര്‍ക്കാറിന്റെ സമീപനമാണ് വ്യക്തമാകുന്നത്. ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണം. അനാവശ്യ ദുരൂഹത സൃഷ്ടിക്കാതെ സര്‍ക്കാര്‍ ഇരുട്ടില്‍ നിന്ന് മാറി നില്‍ക്കണം. സംരക്ഷണമെന്ന പേരില്‍ ക്രൈസ്തവ സമുദായത്തെ സര്‍ക്കാര്‍ നിയന്ത്രിക്കുകയാണെന്നും ദീപിക. ജനാധിപത്യത്തില്‍ ജനത്തിന്റെ വിരല്‍ത്തുമ്പിലാണ് യഥാര്‍ത്ഥ നിയന്ത്രണമെന്നും മുന്നറിയിപ്പ്.

സംസ്ഥാനത്തെ ക്രൈസ്‌തവരുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്ന‌ങ്ങൾ പഠിച്ച് 2023 മേയ് 17ന് സമർപ്പിച്ച റിപ്പോർട്ട് പുറത്തു വിടണമെന്നും നടപ്പാക്കണമെന്നും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് രണ്ടര വർഷമായി. തെരഞ്ഞെടപ്പ് അടുത്തപ്പോൾ പെട്ടെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അതിദാരിദ്ര്യം തുടച്ചുനീക്കിയതിനേക്കാൾ ലാഘവത്തോടെ ഒരു ക്രിസ്‌ത്യാനിപോലും അറിയാതെ ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകളിലേറെയും നടപ്പാക്കിഞ്ഞോയെന്നും പരിഹാസം.

സർക്കാർ ആരെയാണു ഭയപ്പെടുന്നതെന്നും ക്രൈസ്തവ ന്യൂനപക്ഷത്തിനു കൊടുത്തതും കൊടുക്കാനുള്ളതുമായ ക്ഷേമങ്ങളെക്കുറിച്ചു പറഞ്ഞാൽ ഈ സമൂഹത്തിൽ എന്തെങ്കിലും സംഘർഷമുണ്ടാകുമോ എന്നും ചോദ്യം. ശിപാർശകൾ നടപ്പാക്കിയെങ്കിൽ അത് അർഹരായവർക്കു ലഭിച്ചോയെന്നുപോലും അറിയാനാകാത്ത സ്ഥിതിയാണ്. നടപ്പാക്കിയെന്നു പറയുന്ന 220 ശിപാർശകൾ കേരളത്തിലെ ക്രൈസ്‌തവസമൂഹത്തിൽ ഒരു മാറ്റവും ഉണ്ടാക്കിയതായി ആർക്കുമറിയില്ല. സുപ്രീംകോടതിവിധിയുടെ പിന്തുണ ഉണ്ടായിട്ടുപോലും ഭിന്നശേഷി സംവരണത്തിൻ്റെ മറപിടിച്ച് ക്രൈസ്ത‌വ മാനേജ്‌മെന്റുകളിലെ അധ്യാപകരുടെ നിയമനം സ്ഥിരപ്പെടുത്താതെ ഈ സർക്കാർ നടത്തിയ ഒളിച്ചുകളിയും ചതിയും കേരളം കണ്ടതാണെന്നും ദീപിക. 16,000 അധ്യാപകരുടെ ജീവിതമാണ് അനിശ്ചിതത്വത്തിലാക്കിയത്. യൂണിഫോം വിഷയത്തിൽ സ്‌കൂൾ മാനേജ്‌മെന്റു കളുടെ അവകാശത്തിൽ കടന്നുകയറി പ്രീണനത്തിൻ്റെ പേരിൽ വിദ്യാഭ്യാസ മന്ത്രി നടത്തിയ അനാവശ്യപ്രതികരണങ്ങളും മറന്നിട്ടില്ല. സർക്കാരും തീവ്രസംഘടനകളും സൃഷ്ടിച്ച പുകമറയിൽനിന്നു രക്ഷി ച്ചതു കോടതിയാണ്. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തു വിട്ടില്ലെങ്കിലും ക്രൈസ്‌തവസമൂഹത്തോടുള്ള മനോഭാവം ഈ സർക്കാർ പുറത്തുവിട്ടിട്ടുണ്ടെന്നും വിമർശനം.

TAGS :

Next Story