Quantcast

"സി.സി.ടി.വി വെച്ചത് മണലെടുപ്പ് തടയാൻ, കുളിക്കടവിലല്ല"- വിതുരയിലെ റിസോർട്ട് ഉടമയുടെ ഭാര്യ

സി.സി.ടി.വി ഇരിക്കുന്നത് കുളിക്കടവിലേക്കാണെന്ന് അവിടെയുള്ള സ്ത്രീകളെ ബോധ്യപ്പെടുത്തിയതായി സിത്താര ചന്ദ്രന്‍

MediaOne Logo

ijas

  • Updated:

    2022-03-30 06:02:07.0

Published:

30 March 2022 5:08 AM GMT

സി.സി.ടി.വി വെച്ചത് മണലെടുപ്പ് തടയാൻ, കുളിക്കടവിലല്ല- വിതുരയിലെ റിസോർട്ട് ഉടമയുടെ ഭാര്യ
X

തിരുവനന്തപുരം: വിതുരയിലെ റിസോര്‍ട്ടിലെ സംഘര്‍ഷത്തില്‍ നാട്ടുകാര്‍ക്കെതിരെ ആരോപണവുമായി റിസോര്‍ട്ട് ഉടമയുടെ ഭാര്യ. മണ്ണലൂറ്റ് തടയുന്നതിന് വേണ്ടിയാണ് സി.സി.ടി.വി ക്യാമറ സ്ഥാപിച്ചതെന്നും കുളക്കടവിലേക്ക് സി.സി.ടി.വി വെച്ചു എന്ന് വരുത്തിതീര്‍ക്കാന്‍ ചില വ്യക്തികള്‍ ശ്രമിച്ചതാണെന്നും റിസോര്‍ട്ട് ഉടമയുടെ ഭാര്യ സിത്താര ചന്ദ്രന്‍ പറഞ്ഞു. സി.സി.ടി.വി ക്യാമറ വെച്ചതോടെ മണലൂറ്റ് നിന്നു. സി.സി.ടി.വി എടുത്തുമാറ്റാന്‍ ഭീഷണിയായി. സി.സി.ടി.വി ഇരിക്കുന്നത് കുളിക്കടവിലേക്കാണെന്ന് അവിടെയുള്ള സ്ത്രീകളെ ബോധ്യപ്പെടുത്തിയതായും സിത്താര ചന്ദ്രന്‍ പറഞ്ഞു.

പൊലീസ് പറഞ്ഞിട്ടാണ് സി.സി.ടി.വി സ്ഥാപിച്ചതെന്നും കുട്ടിയെ മര്‍ദിച്ചവര്‍ക്കെതിരെ പോക്സോ കേസ് എടുത്തിട്ടും ആരെയും അറസ്റ്റ് ചെയ്തില്ലെന്നും റിസോര്‍ട്ട് ഉടമയുടെ ഭാര്യ കുറ്റപ്പെടുത്തി. റിസോര്‍ട്ടില്‍ എത്തിയവര്‍ ആറ്റില്‍ നഗ്നരായി കുളിക്കാന്‍ പോയെന്ന വാദം തെറ്റാണെന്നും റിസോര്‍ട്ട് ഉടമയുടെ ഭാര്യ സിത്താര മീഡിയ വണിനോട് പറഞ്ഞു.


TAGS :

Next Story