Quantcast

ഇന്ന് കേരളപ്പിറവി; കേരളീയം മേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും

വെറുപ്പും വിദ്വേഷവും നിറഞ്ഞ സാമൂഹിക സാഹചര്യം ആശങ്ക സൃഷ്ടിക്കുന്നതിനിടയിലും പ്രതീക്ഷകളുടെ നല്ല നാളെകള്‍ സ്വപ്നം കാണുകയാണ് ദൈവത്തിന്‍റെ സ്വന്തം നാട്

MediaOne Logo

Web Desk

  • Updated:

    2023-11-01 01:18:59.0

Published:

1 Nov 2023 6:31 AM IST

kerala piravi
X

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാള്‍. ഭാഷാടിസ്ഥാനത്തില്‍ ഐക്യകേരളം രൂപീകൃതമായിട്ട് ഇന്നേക്ക് അറുപത്തിയേഴ് വര്‍ഷം. വെറുപ്പും വിദ്വേഷവും നിറഞ്ഞ സാമൂഹിക സാഹചര്യം ആശങ്ക സൃഷ്ടിക്കുന്നതിനിടയിലും പ്രതീക്ഷകളുടെ നല്ല നാളെകള്‍ സ്വപ്നം കാണുകയാണ് ദൈവത്തിന്‍റെ സ്വന്തം നാട്. മുഖ്യമന്ത്രിയുള്‍പ്പെടെ പ്രമുഖര്‍ കേരളപ്പിറവി ആശംസകള്‍ നേര്‍ന്നു.

കാടും കാട്ടുചോലയും കായല്‍പ്പരപ്പും കടന്ന് ലോകത്തോളം പരന്നൊഴുകിയ മലയാളപ്പെരുമയ്ക്ക് ഇന്ന് അറുപത്തിയേഴിന്‍റെ നിറവ്. ദക്ഷിണേന്ത്യയിലെ മലയാളം സംസാരിക്കുന്ന നാടുകളെയെല്ലാം ഒരുമിപ്പിച്ച് ഐക്യകേരളം രൂപീകൃതമായത് 1956 നവംബര്‍-1 ന്. അറുപത്തിയേഴ് വര്‍ഷം കൊണ്ട് സമ്പൂര്‍ണ സാക്ഷരതയുടെയും സാമൂഹ്യസുരക്ഷയുടെയും മതേതരമൂല്യങ്ങളുടെയും പച്ചത്തുരുത്തായി ദൈവത്തിന്‍റെ സ്വന്തം നാട് മാറിയത് അഭിമാനകരമായ ചരിത്രം.

മതവിദ്വേഷവും വെറുപ്പും സാമൂഹിക പരിസരങ്ങളെ അപകടത്തിലാക്കുന്ന കാലത്തും കേരളം രാജ്യത്തിന് മുന്നില്‍ മാതൃകയായി മാറുന്നു. അപ്പോഴും സ്ത്രീസുരക്ഷയിലും ക്രമസമാധാനപാലനത്തിലും വീഴ്ചകളുണ്ടാകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. മഹാപ്രളയത്തെയും മഹാമാരികളെയും ഒരുമെയ്യായി മറികടന്ന മലയാളമണ്ണിന് പുതിയ കാലത്തിന്‍റെ വെല്ലുവിളികളെയും മറികടക്കാനാകണം. പിറന്നാളിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു. പുതിയ സഹസ്രാബ്ദം സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ ഏറ്റെടുത്ത് കൂടുതല്‍ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് മുതല്‍ ഒരാഴ്ച നീണ്ടുവെറുപ്പും വിദ്വേഷവും നിറഞ്ഞ സാമൂഹിക സാഹചര്യം ആശങ്ക സൃഷ്ടിക്കുന്നതിനിടയിലും പ്രതീക്ഷകളുടെ നല്ല നാളെകള്‍ സ്വപ്നം കാണുകയാണ് ദൈവത്തിന്‍റെ സ്വന്തം നാട്നില്‍ക്കുന്ന കേരളീയം പരിപാടികളാണ് ഇത്തവണത്തെ പ്രധാന ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നത്. കേരളപ്പിറവി മുതൽ ഇന്നുവരെയുള്ള നേട്ടങ്ങളും പുരോഗമന നിലപാടുകളും ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുകയാണ് കേരളീയത്തിൻ്റെ ലക്ഷ്യം.



കേരളീയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേരളത്തിന്‍റെ പുരോഗതിയും സാംസ്കാരിക പാരമ്പര്യവും അവതരിപ്പിക്കുന്ന കേരളീയം മേളയ്ക്ക് ഇന്ന് തുടക്കം. രാവിലെ 10.00 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളീയം ഉദ്ഘാടനം ചെയ്യും . വിവിധ വകുപ്പ് മന്ത്രിമാർ സിനിമാ താരങ്ങളായ കമൽഹാസൻ. മമ്മൂട്ടി, മോഹൻലാൽ, ശോഭന,മഞ്ജു വാര്യർ എന്നിവരും പരിപാടിയിൽ പങ്കെടുക്കും. ഏഴ് ദിവസങ്ങളിലായി തെരുവു വേദികൾ അടക്കം 44 ഇടങ്ങളിൽ ആണ് കേരളീയം നടക്കുന്നത്. കല-സാംസ്‌കാരിക പരിപാടികൾ, ഭക്ഷ്യ മേളകൾ

സെമിനാറുകൾ, പ്രദർശനങ്ങൾ തുടങ്ങി ഒട്ടനവധി വിരുന്നുകളാണ് കേരളീയത്തിൽ സർക്കാർ ഒരുക്കിയിരിക്കുന്നത്. കേരളീയത്തിനൊപ്പം സമാന്തരമായി നിയമസഭാ പുസ്തകോത്സവത്തിനും ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി തന്നെയാണ് പുസ്തകോത്സവത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുക. സമഗ്ര സംഭാവനയ്ക്കുള്ള 'നിയമസഭാ അവാർഡ്' മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻ നായർക്ക് മുഖ്യമന്ത്രി സമ്മാനിക്കും.



TAGS :

Next Story