Quantcast

കെ റെയിൽ സർവേ നിർത്തിവെക്കാൻ കേന്ദ്രം ഇടപെടണം:രമ്യ ഹരിദാസ്

കേരളത്തിലങ്ങോളമിങ്ങോളം സ്ത്രീകളെയും കുട്ടികളെയും വൃദ്ധജനങ്ങളെയും അകാരണമായി പൊലീസ് മർദിക്കുകയും അന്യായമായി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-03-21 16:27:06.0

Published:

21 March 2022 4:18 PM GMT

കെ റെയിൽ സർവേ നിർത്തിവെക്കാൻ കേന്ദ്രം ഇടപെടണം:രമ്യ ഹരിദാസ്
X

കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല എന്ന് പാർലമെന്റിൽ കേന്ദ്രമന്ത്രി അറിയിച്ചിട്ടും സർവേ നടപടികളുമായി മുന്നോട്ടു പോവുകയും സ്വകാര്യ ഭൂമിയിൽ യാതൊരു മുന്നറിയിപ്പും നൽകാതെ സർവേയ്ക്കെന്ന പേരിൽ കല്ലിടുകയും ചെയ്യുന്ന കേരള സർക്കാരിന്റെ നടപടിക്കെതിരെ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്ന് രമ്യ ഹരിദാസ് എംപി. പാർലമെൻറിൽ ശൂന്യവേളയിലാണ് എംപി ഇക്കാര്യം ആവശ്യപ്പെട്ടത്.

കേരളത്തിലങ്ങോളമിങ്ങോളം സ്ത്രീകളെയും കുട്ടികളെയും വൃദ്ധജനങ്ങളെയും അകാരണമായി പൊലീസ് മർദിക്കുകയും അന്യായമായി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നുണ്ട്. ഒരിക്കലും നടപ്പാകാൻ സാധ്യതയില്ലാത്ത, കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാത്ത ഈ പദ്ധതിയിൽ നിന്നും കേരള സർക്കാർ പിന്മാറണമെന്നും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണമെന്നും എംപി പാർലമെന്റിൽ പറഞ്ഞു.

അതെസമയം സംസ്ഥാനത്ത് കെറെയില്‍ വിരുദ്ധ പ്രക്ഷോപങ്ങള്‍ ശക്തമാവുകയാണ് ഇന്ന് കോഴിക്കോട് കല്ലായിയിലും കോട്ടയത്തും എരണാകുളം ചോറ്റാനിക്കരയിലുമെല്ലാം കല്ലിടുന്നത് തടഞ്ഞിരുന്നു. കല്ലായിയില്‍ രണ്ടു പ്രാവശ്യമാണ് ഉദ്യോഗസ്ഥര്‍ സര്‍വേയ്ക്കെത്തിയത്. എന്നാല്‍ സമര സമിതി നേതാക്കളും നാട്ടുകാരും കല്ലിടാന്‍ സമ്മതിക്കാതിരുന്നതോടെ ഉദ്യോഗസ്ഥര്‍ പിരിഞ്ഞു പോവുകയായിരുന്നു. കോട്ടയം കുഴിയാലിപ്പടിയിൽ കല്ലിടാനെത്തിയ വാഹനം സമര സമിതി തടഞ്ഞു. വാഹനത്തിന് മുകളിൽ കയറിയിരുന്നായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

കെ-റെയിലിനെതിരായ പ്രതിഷേധങ്ങളെ സംയമനത്തോടെ നേരിടണമെന്ന് ഡി.ജി.പി അനില്‍കാന്ത് പെലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകരുത്. പ്രാദേശിക ഭരണകൂടവും ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ബോധവത്ക്കണം നടത്തണം. ജില്ലാ പൊലീസ് മേധാവി മാർക്കാണ് ഡിജിപി നിർദ്ദേശം നല്‍കിയിരിക്കുന്നത്. സമരക്കാർക്കെതിരായ പൊലീസ് ബലപ്രയോഗം വിവാദമായ പശ്ചാതലത്തിലാണ് ഡിജിപിയുടെ നിർദേശം.

TAGS :

Next Story