Quantcast

'വന്യജീവികളെ കൊല്ലാനുള്ള അധികാരം പരിമിതം': കേരളത്തിന്‌ കേന്ദ്രത്തിന്റെ മറുപടി

മന്ത്രിസഭാ തീരുമാനപ്രകാരം കേരളമയച്ച കത്തിനാണ് കേന്ദ്രത്തിന്റെ മറുപടി ലഭിച്ചത്

MediaOne Logo

Web Desk

  • Published:

    11 Jun 2025 5:28 PM IST

വന്യജീവികളെ കൊല്ലാനുള്ള അധികാരം പരിമിതം: കേരളത്തിന്‌ കേന്ദ്രത്തിന്റെ മറുപടി
X

തിരുവനന്തപുരം: വന്യജീവികളെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനുള്ള അധികാരം പരിമിതമെന്ന് കേരളത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മറുപടി.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മന്ത്രിസഭാ തീരുമാനപ്രകാരം കേരളമയച്ച കത്തിനാണ് മറുപടി ലഭിച്ചത്. അതേസമയം കഴിഞ്ഞ ദിവസം കേന്ദ്ര വനം പരിസ്ഥിതി മന്ത്രി നടത്തിയ പ്രതികരണത്തിന് വിരുദ്ധമാണ് മറുപടിയെന്ന് വനം മന്ത്രി വ്യക്തമാക്കി.

കേന്ദ്ര വന്യജീവി സംരക്ഷണ നിയമം കാലാനുസൃതമായി ഭേദഗതി ചെയ്യണം, അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിന് ഏർപ്പെടുത്തിയ അപ്രായോഗക വ്യവസ്ഥികളിലും നടപടിക്രമങ്ങളിലും മാറ്റം വരുത്തണം, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം ഇങ്ങനെയുള്ള ആവശ്യങ്ങളാണ് കത്തിൽ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്. ഇതിനുള്ള മറുപടിയായാണ് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം നൽകിയിരിക്കുന്നത്.

Watch Video Report


TAGS :

Next Story