Quantcast

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി; പരിക്കിനു പിന്നാലെ മുറിവാലൻ ചെരിഞ്ഞു

വെള്ളം പോലും കുടിക്കാനാവാത്ത സ്ഥിതിയിലായിരുന്നു ആന

MediaOne Logo

Web Desk

  • Published:

    1 Sept 2024 8:09 AM IST

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി; പരിക്കിനു പിന്നാലെ മുറിവാലൻ ചെരിഞ്ഞു
X

ചിന്നക്കനാൽ: ഇടുക്കി ചിന്നക്കനാലിൽ അവശനിലയിൽ കണ്ട കാട്ടാന മുറിവാലൻ ചെരിഞ്ഞു. ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിലാണ് മുറിവാലന് പരിക്കേറ്റത്. വനത്തിൽ തളർന്നു വീണ മുറിവാലനെ വനം വകുപ്പ് നിരീക്ഷിച്ച് വരികയായിരുന്നു. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിദഗ്ധ ചികിത്സയും നൽകിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ചക്കക്കൊമ്പനുമായുള്ള കടുത്ത ഏറ്റുമുട്ടലിൽ മുറിവാലന് ഗുരുതരമായി പരിക്കേറ്റത്. അണുബാധയുണ്ടായി, ഇടതുകാലിന് ചലനശേഷിയും നഷ്ടമായിരുന്നു. വെള്ളം പോലും കുടിക്കാനാവാത്ത സ്ഥിതിയിലായിരുന്നു ആന. പരിക്കിനു പിന്നാലെ വീണുപോയ ആനയെ വനപാലകർ കയറുകെട്ടിവലിച്ചാണ് താൽക്കാലിക ചികിത്സാകേന്ദ്രത്തിലെത്തിച്ചത്.


TAGS :

Next Story