Quantcast

പഞ്ചായത്ത് വികസന സദസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ

വികസനസദസ് പോസ്റ്ററിൽ അനുമതിയില്ലാതെ തന്റെ ഫോട്ടോ ഉൾപ്പെടുത്തി എന്നു പറഞ്ഞാണ് പ്രതിഷേധം

MediaOne Logo

Web Desk

  • Updated:

    2025-10-27 09:54:35.0

Published:

27 Oct 2025 2:46 PM IST

പഞ്ചായത്ത് വികസന സദസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ
X

കോട്ടയം: പുതുപ്പള്ളി പഞ്ചായത്ത് വികസന സദസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. പഞ്ചായത്ത് നടത്തുന്ന വികസനസദസ് പോസ്റ്ററിൽ അനുമതിയില്ലാതെ തന്റെ ഫോട്ടോ ഉൾപ്പെടുത്തി എന്നു പറഞ്ഞാണ് പ്രതിഷേധം. യുഡിഎഫ് അംഗങ്ങൾ വികസനസദസ് ബഹിഷ്‌ക്കരിച്ചിരുന്നു.

'പലപ്പോഴും അനുമതി ഇല്ലാതെ തന്റെ ഫോട്ടോ ഉപയോഗിക്കുകയാണ്. പല ചടങ്ങുകളിലും ക്ഷണിക്കാറില്ല. വികസന സദസുമായി ബന്ധപ്പെട്ട് സഹകരിക്കേണ്ടതില്ല എന്ന യുഡിഎഫ് തീരുമാനമുണ്ട്. എന്നിട്ടും തന്റെ ഫോട്ടോ പോസ്റ്ററിൽ നൽകിയത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണ്. പുതുപ്പള്ളിയിൽ മിനി സിവിൽ സ്റ്റേഷന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനം നടക്കുന്നുണ്ട്. ഉമ്മൻചാണ്ടിയുടെ പേരാണ് മിനി സിവിൽ സ്റ്റേഷന് നൽകിയിരിക്കുന്നത്. പണി തീരാത്ത മിനി സിവിൽ സ്റ്റേഷന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകിയത് അവഹേളിക്കുന്നതിന് തുല്യമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഒരു മകനെന്ന നിലയിൽ പ്രതിഷേധിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

അനാവശ്യമായി പ്രതിഷേധം നടത്തി ശ്രദ്ധതിരിക്കാനാണ് എംഎൽഎയുടെ ശ്രമമെന്നാണ് എൽഡിഎഫ് നിലപാട്. പതിറ്റാണ്ടുകളായി യുഡിഎഫ് ഭരിച്ചിട്ടും യാതൊരു വികസന പ്രവർത്തനവും പഞ്ചായത്തിൽ നടന്നില്ല. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വലിയ വികസന പ്രവർത്തനങ്ങൾ പഞ്ചായത്തിൽ ഉണ്ടായി. ഇവയെ രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് എംഎൽഎയുടെ ശ്രമമെന്ന് സിപിഎം ഏരിയ സെക്രട്ടറി ആരോപിച്ചു.

TAGS :

Next Story