ഐഎഎസ് തലപ്പത്ത് മാറ്റം; എം.ജി രാജമാണിക്യം റവന്യു, ദുരന്തനിവാരണ വകുപ്പ് സെക്രട്ടറിയാവും
മെഡിക്കൽ സർവീസ് കോർപ്പറേഷൻ എംഡി സ്ഥാനത്ത് നിന്ന് ഹിമ കെ.എസിനെ മാറ്റി സിവിൽ സപ്ലൈസ് കമ്മീഷണർ ആയി നിയമിച്ചു

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് മാറ്റം. എം.ജി രാജമാണിക്യം റവന്യൂ, ദുരന്തനിവാരണ വകുപ്പ് സെക്രട്ടറിയാവും. പഠനാവശ്യാർഥം എടുത്ത അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് നിയമന ഉത്തരവ്.
മെഡിക്കൽ സർവീസ് കോർപ്പറേഷൻ എംഡി സ്ഥാനത്ത് നിന്ന് ഹിമ കെ.എസിനെ മാറ്റി സിവിൽ സപ്ലൈസ് കമ്മീഷണർ ആയും നിയമിച്ചു. നാഷണൽ ഹെൽത്ത് മിഷന്റെ ഡയറക്ടറായ വിനയ് ഖോയലിന് കേരള മെഡിക്കൽ കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടർ ആയി അധികചുമതല നൽകി.
watch video:
Next Story
Adjust Story Font
16

