Quantcast

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരുമെന്ന മുന്നറിയിപ്പാണ് ഇപ്പോൾ പുറത്തുവരുന്നത്

MediaOne Logo

Web Desk

  • Published:

    4 Jan 2024 4:18 PM IST

Change in rain warning in five district state
X

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരുമെന്ന മുന്നറിയിപ്പാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ന് അഞ്ച് ജില്ലകളിലാണ്് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെയും മറ്റന്നാളും രണ്ട് ജില്ലകളിലാണ് യെല്ലോ അലെർട്ട് നൽകിയിരിക്കുന്നത്. തെക്കുകിഴക്കൻ അറബിക്കടലിൽ തെക്കൻ കർണാടക വരെ രൂപപ്പെട്ട ന്യൂനമർദ പാത്തിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരുമെന്ന മുന്നറിയിപ്പ് നൽകാൻ കാരണം. നേരത്തേ ന്യൂനമർദമായിരുന്നു.

TAGS :

Next Story