Quantcast

'തളരില്ല, പോരാട്ടം തുടരും'; ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി തട്ടുകട ആരംഭിച്ചു

ഭദ്രകീര്‍ത്തിയും അമ്മയും ചേര്‍ന്ന് ഇന്ന് വൈകുന്നേരത്തോടെ കട തുറന്നു

MediaOne Logo

Web Desk

  • Updated:

    2026-11-16 14:35:51

Published:

16 Nov 2026 7:09 PM IST

തളരില്ല, പോരാട്ടം തുടരും; ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി തട്ടുകട ആരംഭിച്ചു
X

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി തട്ടുകട ആരംഭിച്ചു. എറണാകുളം ചിറ്റൂരില്‍ ജയബാലകൃഷ്ണന്‍ നടത്തിയിരുന്ന തട്ടുകടയാണ് മകള്‍ ഏറ്റെടുത്ത് നടത്തുന്നത്. ഭദ്രകീര്‍ത്തിയും അമ്മയും ചേര്‍ന്ന് ഇന്ന് വൈകുന്നേരത്തോടെ കട തുറന്നു. നിരവധി ആളുകള്‍ ജയബാലകൃഷ്ണന്റെ കുടുംബത്തെ പിന്തുണച്ച് കടയിലേക്ക് എത്തുന്നുണ്ട്. നീതി ലഭിക്കും വരെ പോരാടുമെന്ന് ഭദ്രകീര്‍ത്തി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഒക്ടോബര്‍ 25നായിരുന്നു ചേരാനല്ലൂരില്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ മകനായ പതിനേഴുകാരന്‍ അമിതവേഗത്തില്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ മാഞ്ഞാലി പുത്തന്‍പറമ്പില്‍ ജയബാലകൃഷ്ണന്‍ (55) മരിച്ചത്. തട്ടുകട അടച്ച് വീട്ടിലേക്ക് വരും വഴിയായിരുന്നു അപകടം.

സംഭവത്തിനുപിന്നാലെ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുണ്ടായി. പതിനേഴുകാരനെ ദുര്‍ബലവകുപ്പുകള്‍ ചുമത്തി ജാമ്യത്തില്‍ വിട്ടു. പ്രതിഷേധം ഉയര്‍ന്നതോടെയാണ് കുറ്റകരമായ നരഹത്യ ചുമത്തിയത്. സംഭവമറിഞ്ഞെത്തിയ ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷനില്‍ ധിക്കാരപരമായി പെരുമാറിയത് വിവാദമായിരുന്നു. ഗുരുതരമായ വകുപ്പ് ചുമത്താത്തത് പതിനേഴുകാരന് സ്റ്റേഷന്‍ ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു.

കാറോടിക്കാനുള്ള ആഗ്രഹം മൂലം വീട്ടുകാരുടെ അറിവില്ലാതെയാണ് താന്‍ വാഹനവുമായി പുറത്തിറങ്ങിയതെന്നാണ് കുട്ടി പൊലീസിന് നല്‍കിയ മൊഴി. ഇരുട്ടും മഴയുമുള്ള സമയമായതിനാല്‍ റോഡില്‍ വാഹനങ്ങള്‍ കണ്ടിരുന്നില്ലെന്നും സ്‌കൂട്ടര്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും പതിനേഴുകാരന്‍ മൊഴി നല്‍കിയിരുന്നു. പ്രതിയുടെ പിതാവും അഡീഷണല്‍ ജില്ലാ ജഡ്ജിയുമായ റിനോ ഫ്രാന്‍സിസിനെ പ്രതി ചേര്‍ത്തെങ്കിലും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

TAGS :

Next Story