എസ് ഐ ആർ: 'ആരെയും ഒഴിവാക്കാനല്ല പുതിയ പട്ടിക,രേഖകള്‍ ഇല്ലാത്തവരെ തെര.കമ്മീഷന്‍ സഹായിക്കും'; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
സുതാര്യമായ വോട്ടർപട്ടിക എന്നത് മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അജണ്ടയെന്നും രത്തൻ യു ഖേൽക്കര്‍ മീഡിയവണിനോട് പറഞ്ഞു

രത്തൻ യു ഖേൽക്കര്‍ Photo| MediaOne
തിരുവനന്തപുരം:തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തൻ യു ഖേൽക്കര്‍. വോട്ടർപട്ടികയിൽ നിന്ന് ആളുകളെ ഒഴിവാക്കാൻ അല്ല, ഉൾപ്പെടുത്താനാണ് എസ്ഐആറിലൂടെ ശ്രമിക്കുന്നതെന്നും രത്തൻ യു ഖേൽക്കര്‍ മീഡിയവണിനോട് പറഞ്ഞു.
'രേഖകൾ ഇല്ലാത്തവരുണ്ടെങ്കിൽ തയ്യാറാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സഹായിക്കും.പരാതിയുള്ളവർക്ക് കമ്മീഷനെ നേരിട്ട് സമീപിക്കാം. സുതാര്യമായ വോട്ടർപട്ടിക എന്നത് മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അജണ്ട,മറ്റ് അജണ്ടകൾ ഒന്നുമില്ല.എതിർപ്പുകൾ ഉണ്ടാവുക സ്വാഭാവികമാണ്..' രത്തൻ യു ഖേൽക്കർ പറഞ്ഞു.
അതിനിടെ, ശക്തമായ പ്രതിഷേധങ്ങൾക്കിടയിലും സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടപടികളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടു പോവുകയാണ്. ഇന്ന് തിരുവനന്തപുരത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം വിളിച്ചു ചേർന്നിട്ടുണ്ട്. യോഗത്തിൽ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ സ്വീകരിക്കുന്ന നിലപാട് നിർണായകമാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്ത് എസ്ഐആർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഷെഡ്യൂൾ പുറത്തുവിട്ടിരുന്നു. യോഗത്തിൽ പ്രതിഷേധം അറിയിക്കാനാണ് രാഷ്ട്രീയപാർട്ടികളുടെ തീരുമാനം.
Adjust Story Font
16

