Quantcast

എസ്ഐആർ: രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി ചീഫ് ഇലക്ടറൽ ഓഫീസർ ഇന്ന് കൂടിക്കാഴ്ച നടത്തും

എസ്ഐആറിൻ്റെ ഇതുവരെയുള്ള നടപടിക്രമങ്ങൾ യോഗത്തിൽ വിശദീകരിക്കും

MediaOne Logo

Web Desk

  • Updated:

    2025-11-22 04:09:20.0

Published:

22 Nov 2025 7:23 AM IST

എസ്ഐആർ: രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി ചീഫ് ഇലക്ടറൽ ഓഫീസർ ഇന്ന് കൂടിക്കാഴ്ച നടത്തും
X

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ടറൽ ഓഫീസർ ഇന്നും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ നാല് ശനിയാഴ്ചകളിലും രാഷ്ട്രീയപാർട്ടികളുടെ യോഗം സിഇഒ വിളിച്ച് ചേർത്തിരുന്നു.

എസ്ഐആറിന്റെ ഇതുവരെയുള്ള നടപടിക്രമങ്ങൾ യോഗത്തിൽ വിശദീകരിക്കും. 99% വും എന്യൂമറേഷൻ ഫോമും വിതരണം ചെയ്തെന്നാണ് ചീഫ് ഇലക്ടറൽ ഓഫീസറുടെ കണക്ക്. എത്ര ശതമാനം ഫോം പൂരിപ്പിച്ച് തിരികെ ലഭിച്ചെന്നും യോഗത്തിൽ അറിയിക്കും. അതേസമയം ബൂത്ത് ലെവൽ ഓഫീസർമാർ നേരിടുന്ന പ്രയാസം രാഷ്ട്രീയപാർട്ടികൾ യോഗത്തിൽ ഉന്നയിക്കും. BLO മാരും BLA യും സംയുക്തമായി ഫോം തിരിച്ചുവാങ്ങുന്ന നടപടിക്രമങ്ങളും ചർച്ചയാകും. എസ്ഐആറിൽ കേരളത്തിന്റെ ഹരജി സുപ്രീംകോടതി 26ന് പരിഗണിക്കുന്ന കാര്യവും രാഷ്ട്രീയപാർട്ടികൾ ഉന്നയിച്ചേക്കും.

കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ (എസ്ഐആര്‍ ) ഹരജികളിൽ തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രിംകോടതി നോട്ടീസ് അയച്ചിരുന്നു. ഹരജി 26ന് വീണ്ടും പരിഗണിക്കും.കേരളത്തിലെ ഹരജികൾ പ്രത്യേകം പരിഗണിക്കും. കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ക്ക് അടിയന്തര സ്റ്റേയില്ലെന്നും കോടതി അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ കേട്ടതിന് ശേഷമായിരിക്കും എസ്ഐആറില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക.

തദ്ദേശ തിരഞ്ഞെടുപ്പിലെ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. വരണാധികാരികളാണ് നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടത്തുക.

TAGS :

Next Story