Quantcast

ദീര്‍ഘനാള്‍ അടച്ചിടാനാവില്ല; ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി

നിലവിലെ നടപടികള്‍ പ്രായോഗികമാവുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടി.പി.ആര്‍ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ തുടരണമോയെന്ന് മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചു.

MediaOne Logo

Web Desk

  • Published:

    30 July 2021 2:43 PM GMT

ദീര്‍ഘനാള്‍ അടച്ചിടാനാവില്ല; ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി
X

ലോക്ഡൗണ്‍ തുടര്‍ന്നിട്ടും കോവിഡ് വ്യാപനം കുറയാത്തതിനാല്‍ സര്‍ക്കാര്‍ ബദല്‍മാര്‍ഗം തേടുന്നു. ലോക്ഡൗണ്‍ ഇളവില്‍ ഉടന്‍ തീരുമാനം വേണമെന്ന് മുഖ്യമന്ത്രി ഉന്നതതല യോഗത്തില്‍ ആവശ്യപ്പെട്ടു. വിവിധ രംഗത്തെ ആളുകളുമായി ചര്‍ച്ച നടത്തി ബുധനാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്കും വിദഗ്ധ സമിതിക്കും നിര്‍ദേശം നല്‍കി.

നിലവിലെ നടപടികള്‍ പ്രായോഗികമാവുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടി.പി.ആര്‍ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ തുടരണമോയെന്ന് മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചു. മറ്റു ശാസ്ത്രീയ മാര്‍ഗങ്ങള്‍ തേടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ജില്ലാ കലക്ടര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കി പ്രദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ടി.പി.ആര്‍ അടിസ്ഥാനമാക്കി അടച്ചിടുന്നതിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുനരാലോചന നടത്തുന്നത്.

TAGS :

Next Story