Quantcast

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: മുഖ്യമന്ത്രി മെഡിക്കല്‍ കോളജിലെത്തി; മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തില്‍ മന്ത്രിമാരുമായി മുഖ്യമന്ത്രി വിശദമായ ചര്‍ച്ച നടത്തും

MediaOne Logo

Web Desk

  • Updated:

    2025-07-03 12:38:24.0

Published:

3 July 2025 5:34 PM IST

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: മുഖ്യമന്ത്രി മെഡിക്കല്‍ കോളജിലെത്തി; മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും
X

കോട്ടയം: അപകടം നടന്ന കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. സംഭവത്തില്‍ വിശദമായ പത്രസമ്മേളനം മന്ത്രിമാരായ വി.എന്‍ വാസവന്‍, വീണ ജോര്‍ജ് എന്നിവര്‍ നടത്തിയതിന് ശേഷമാണ് മുഖ്യമന്ത്രി മെഡിക്കല്‍ കോളജിലേക്ക് എത്തിയത്. വിഷയത്തില്‍ മന്ത്രിമാരുമായി വിശദമായ ചര്‍ച്ച നടത്തും. മെഡിക്കല്‍ കോളജില്‍ പ്രതിഷേധ പ്രകടനങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സ്ഥലത്ത് വന്‍ സുരക്ഷ സന്നാഹങ്ങളെ വിന്യസിച്ചിട്ടുണ്ട്.

അതേസമയം, മന്ത്രി വീണ ജോര്‍ജിന്റെ വീട്ടിിലേക്ക് യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. തിരുവനന്തപുരത്തുള്ള മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തിയത്. പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കി.

TAGS :

Next Story