Quantcast

'മാലിന്യകേന്ദ്രം ആളില്ലാത്ത സ്ഥലത്ത് എങ്ങനെ സ്ഥാപിക്കും?'- ആവിക്കൽ തോട് സമരത്തില്‍ പരോക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി

'പ്ലാന്റ് ആവശ്യമില്ലെന്ന് പ്രദേശവാസികൾ ചേർന്ന് തീരുമാനിക്കുകയല്ല വേണ്ടത്'

MediaOne Logo

Web Desk

  • Updated:

    2022-12-05 05:47:44.0

Published:

5 Dec 2022 4:33 AM GMT

മാലിന്യകേന്ദ്രം ആളില്ലാത്ത സ്ഥലത്ത് എങ്ങനെ സ്ഥാപിക്കും?-  ആവിക്കൽ തോട് സമരത്തില്‍ പരോക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി
X

തിരുവനന്തപുരം: ആവിക്കൽ തോട് സമരത്തില്‍ പരോക്ഷ പ്രതികരണവുമായി നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. മാലിന്യപ്ലാന്റുകൾക്കെതിരായ പ്രതിഷേധം ജനപ്രതിനിധികൾ ഇടപെട്ട് പരിഹരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിന്റെ എല്ലാ സ്ഥലവും ജനനിബിഡമാണ്. മാലിന്യ കേന്ദ്രം ആളില്ലാത്ത സ്ഥലത്ത് വേണമെന്ന് എങ്ങനെ പറയാൻ കഴിയും. മാലിന്യ പ്ലാന്റ് ആവശ്യമില്ലെന്ന് അവിടുത്തെ പ്രദേശവാസികൾ ചേർന്ന് തീരുമാനിക്കുകയല്ല വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അൽപ സമയം മുൻപാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്ന ബിൽ പാസ്സാക്കുകയാണ് പ്രധാന അജണ്ട. സ്പീക്കർ പാനലിൽ മുഴുവൻ പേരും വനിതകളാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഭരണ പക്ഷത്തു നിന്നും യു പ്രതിഭ സി കെ ആശയും പാനലിലുണ്ട്. പ്രതിപക്ഷത്തു നിന്ന് കെ.കെ രമയാണ് പാനലിൽ ഉൾപ്പെട്ടത്.

അതേസമയം ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് നീക്കുന്ന ബില്ലിൽ എടുക്കേണ്ട നിലപാട് സംബന്ധിച്ച് യുഡിഎഫിൽ ഭിന്നത തുടരുകയാണ്. രാവിലെ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ വിഷയം സംബന്ധിച്ച് ധാരണയായില്ല. എന്നാല്‍ ലീഗ് നിലപാട് പി കെ കുഞ്ഞാലിക്കുട്ടി കോൺഗ്രസിനെ അറിയിക്കും.

TAGS :

Next Story